അമ്മയുടെ കാമുകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച് മകന്
അമ്മയുടെ കാമുകനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച മകനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വിവാഹ മോചിതയായ അമ്മ കാമുകനൊപ്പം ലിവിംഗ് പങ്കാളിയായി കഴിയുകയായിരുന്നു. ദില്ലിയിലെ ഷാഹാബാദ് ദൌലത്പൂരിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രി വൈകിയുണ്ടായ അക്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ പൊലീസ് ഞായറാഴ്ച വടക്കന്‍ ദില്ലിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.
പ്രാഥമിക അന്വേഷണത്തില്‍ ആണ്‍കുട്ടി നേരത്തെയും ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടതായി കണ്ടെത്താന്‍ സാധിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. ഇതിനാല്‍ തന്നെ ആണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായ വ്യക്തിയായി കണ്ട് വിചാരണ ചെയ്യണമെന്ന ആവശ്യമാണ് പൊലീസ് കോടതിക്ക് മുന്പില് സമര്‍പ്പിച്ചിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് ഷാഹാബാദ് ദൌലത്പൂരിലെ കണ്ട്രോള് റൂമിലേക്ക് സഹായം ആവശ്യപ്പെട്ടുള്ള ഫോണ്‍ വിളി എത്തിയത്.
സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തുടക്കത്തില്‍ മഹാറിഷി വാല്മീകി ആശുപത്രിയിലും പിന്നീട് ബാബാ സാഹബ് അംബേദ്കര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ച യുവാവ് ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്.
യുവാവിനെ ആക്രമിച്ച ആണ്‍കുട്ടിയുടെ അമ്മ വിവാഹ മോചിതയാണ്. ഇവരുടെ ലിംവിംഗ് ടുഗൈദര്‍ ബന്ധത്തോട് മകന് എതിര്‍പ്പുണ്ടായിരുന്നു. ഇതിനേച്ചൊല്ലി വീട്ടില്‍ അമ്മയും മകനും തമ്മില്‍ കലഹം പതിവായിരുന്നതായാണ് ദൃക്സാക്ഷികള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. ആണ്‍കുട്ടി യുവാവിനോടും അമ്മയുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ്ച യുവാവിന്റെ കടയിലെത്തിയ ആണ്‍കുട്ടിയും യുവാവും തമ്മില്‍ തര്‍ക്കമുണ്ടായി. വാക്കു തര്‍ക്കത്തിനിടെ ആണ്‍കുട്ടി യുവാവിനെ കുത്തി വീഴ്ത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു. ദൃക്സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അക്രമം നടന്ന് എട്ട് മണിക്കൂറിനുള്ളില്‍ തന്നെ ജുവനൈല്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായാണ് പൊലീസ് വിശദമാക്കുന്നത്.
https://www.facebook.com/Malayalivartha