തെലങ്കാനയിൽ ഭൂചലനം; റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തി
തെലങ്കാനയിൽ ഭൂചലനം. മുളുഗു ജില്ലയിൽ ഇന്ന് രാവിലെ 7:27 ന് ഉണ്ടായ ഭൂചലനത്തിൽ റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തി. ഹൈദരാബാദിൽ ഉൾപ്പെടെ പ്രകമ്പനം ഉണ്ടായി. തെലങ്കാനയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിത്.
ഹൈദരാബാദിന്റെ പ്രാന്തപ്രദേശങ്ങളിൽ പ്രകമ്പനം ഉണ്ടായി. വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഭൂചലനം ഉണ്ടായി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പല ഇടങ്ങളിലും ശക്തമായ പ്രകമ്പമുണ്ടായി . വീടുകളിൽ നിന്ന് പാത്രങ്ങളും മറ്റുവസ്തുക്കളും തെറിച്ചുവീണു. നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
.
https://www.facebook.com/Malayalivartha