സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്
സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പൊലീസ്. ഗാസിപുര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു.
രാഹുല്‍ ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തില്‍ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍ തുടരുന്നു. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് സൂചനകളുള്ളത്.
് ഡല്‍ഹിയില്‍ നിന്ന് രാവിലെ ഒമ്പതരയോടെയാണ് രാഹുല്‍ ഗാന്ധി സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിര്‍ത്തിയില്‍ എത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണത്തെ തുടര്‍ന്ന് ഡല്‍ഹി മീററ്റ് എക്സ്പ്രസ് വേയില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
അതേസമയം രാഹുലിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുള്ളത്. യുപി പൊലീസ് ആരെയും അനുമതി കൂടാതെ സംഘര്‍ഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ്.
https://www.facebook.com/Malayalivartha