ഡല്‍ഹി-എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...
ഡല്‍ഹി-എന്‍ സി ആര്‍ നഗരത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പടിഞ്ഞാറന്‍ ദില്ലി, ഔട്ടര്‍ നോര്‍ത്ത് ഡല്‍ഹി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ ഞായറാഴ്ച്ച വൈകുന്നേരത്തോടെ മഴയുണ്ടായിരുന്നു.
അതേ സമയം രജൗരി ഗാര്‍ഡന്‍, പട്ടേല്‍ നഗര്‍, ബുദ്ധ ജയന്തി പാര്‍ക്ക്, രാഷ്ട്രപതി ഭവന്‍, നജഫ്ഗഡ്, ഡല്‍ഹി കന്റോണ്‍മെന്റ്, എന്‍ സി ആറിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) .
തിങ്കളാഴ്ച രാവിലെ മുതല്‍ ഇടതൂര്‍ന്ന മൂടല്‍മഞ്ഞ് ഉണ്ടാകുമെന്നും വകുപ്പ് പ്രവചിക്കുന്നു. അതേസമയം, ശൈത്യകാലത്ത് പകല്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും കുറഞ്ഞതാപനിലയാണ് ദില്ലിയില്‍ ഞായറാഴ്ച്ച രേഖപ്പെടുത്തിയത്.
ഇന്നലെ പകല്‍ 23.7 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനില നവംബര്‍ 18-നായിരുന്നു.
"
https://www.facebook.com/Malayalivartha