പ്രാര്‍ത്ഥനയോടെ..... രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിനവും തുടരുന്നു...
പ്രാര്‍ത്ഥനയോടെ..... രാജസ്ഥാനില്‍ 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം രണ്ടാം ദിനവും തുടരുന്നു... വയലില്‍ കളിക്കുന്നതിനിടിയെയാണ് ആര്യന്‍ കുഴല്‍ക്കിണറിലേക്ക് വീണത്. ഇന്നലെ ഉച്ചയോടെ രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം നടന്നത്.
കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചുവരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ . പുലര്‍ച്ച രണ്ടുമണിയോടെയാണ് അവസാനമായി കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിച്ചതെന്നും കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെും അധികൃതര്‍ . സമാന്തരമായി കുഴിക്കുകയും പൈപ്പിലൂടെ ഓക്സിജന്‍ നല്‍കുകയും ചെയ്യുകയാണ്. കയറിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ കുട്ടിയെ പുറത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും രക്ഷാപ്രവര്‍ത്തകര്‍ .
മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് സമാന്തരമായി കുഴിയുണ്ടാക്കി കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം നടക്കുന്നത്. കാളിഖാഡ് ഗ്രാമത്തിലെ വയലില്‍ കളിക്കുന്നതിനിടെ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ കുട്ടി തുറന്ന കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ഒരുമണിക്കുറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും അധികൃതര്‍ . ദൗസ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. കുട്ടിയെ എത്രയും സുരക്ഷിതമായി പുറത്തെത്തിക്കുകയെന്നതിനാണ് മുന്‍ഗണനയെന്നും കലക്ടര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കൊപ്പം ദേശീയദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha