മോദിയെ കണ്ട് കരീനകപൂറും കുടുംബവും...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് നടി കരീനകപൂറും കുടുംബവും. മുത്തച്ഛനും നടനുമായ രാജ്കപൂറിന്റെ നൂറാം ജന്മദിനാഘോഷ ചടങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രത്യേക ഫിലിം ഫെസ്റ്റിനായി പ്രധാനമന്ത്രിയെ ക്ഷണിക്കാനാണ് താരകുടുംബം എത്തിയത്. താരം തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
കരീന കപൂര്‍, ഭര്‍ത്താവ് സെയ്ഫ് അലിഖാന്‍, സഹോദരി കരിഷ്മ കപൂര്‍, നീതു കപൂര്‍, രണ്‍ബീര്‍ കപൂര്‍, ഭാര്യ ആലിയഭട്ട്, റിഥിക കപൂര്‍ ഷാഹ്നി, ഭാരത് സാഹ്നി, റിമ ജെയ്ന്‍, ആദര്‍ ജെയ്ന്‍, അര്‍മാന്‍ ജെയ്ന്‍, അനീസ മല്‍ഹോത്ര, നിതാഷാ നന്ദ, മനോജ് ജെയ്ന്‍, നിഖില്‍ നന്ദ എന്നിവരടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.
സന്ദര്‍ശനത്തിന് ശേഷം മക്കള്‍ തയ്മൂറിനും ജിയ അലി ഖാനുമായി പ്രധാനമന്ത്രി നല്‍കിയ ഓട്ടോഗ്രാഫും കരീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ജന്മദിനാഘോഷ ചടങ്ങില്‍ പ്രധാനമന്ത്രിയെ ക്ഷണിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും കരീന പോസ്റ്റില്‍ കുറിച്ചു. ഡിസംബര്‍ 13 മുതല്‍ 15 വരെയാണ് രാജ്കപൂര്‍ 100 ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. രാജ്കപൂറിന്റെ ആവാര (1951), ശ്രീ 420 (1995), സംഘം (1964), മേരാ നാം ജോക്കര്‍ (1970) അടക്കമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
https://www.facebook.com/Malayalivartha