അഞ്ച് വയസ്സുകാരന്‍ 150 അടി താഴ്ചയില്‍ വീണിട്ട് 48 മണിക്കൂര്‍...
അഞ്ച് വയസ്സുകാരന്‍ 150 അടി താഴ്ചയില്‍ വീണിട്ട് 48 മണിക്കൂര്‍ പിന്നിടുന്നു. 150 അടി താഴ്ചയിലുള്ള ആര്യനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള കഠിനപ്രയത്‌നത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍. രാജസ്ഥാനിലെ ദൗസയിലാണ് സംഭവം.
കുട്ടിയുടെ അടുത്തേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ തൊട്ടടുത്ത് മറ്റൊരു കുഴി എടുക്കുന്നുണ്ട്. എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. വെല്ലുവിളികള്‍ നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനമെന്ന് അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha