പ്രധാനമന്ത്രിയുടെ കപൂര്‍ കുടുംബവുമായുള്ള കൂടിക്കാഴ്ചയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി കപൂര്‍ കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പരിഹാസവുമായി കോണ്‍ഗ്രസ്. രാജ് കപൂര്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കുന്നതിനായി ബോളിവുഡിലെ പ്രശസ്തരായ കപൂര്‍ കുടുംബം ചൊവ്വാഴ്ച അദ്ദേഹത്തെ കണ്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഡിസംബര്‍ 13-ന് ആരംഭിക്കുന്ന ഫെസ്റ്റിവലോടെ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് കുടുംബം.''ഞങ്ങള്‍ മണിപ്പൂര്‍ എന്നാണ് പറഞ്ഞത്, അദ്ദേഹം കരുതിയത് കരീന കപൂറിനെയാണ്.'' യോഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു.
രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, കരീന കപൂര്‍, കരിഷ്മ കപൂര്‍, റിദ്ദിമ കപൂര്‍ സാഹ്നി, ആദര്‍ ജെയിന്‍, അര്‍മാന്‍ ജെയിന്‍, നീതു കപൂര്‍ എന്നിവരുള്‍പ്പെടെ കപൂര്‍ കുടുംബത്തിലെ നിരവധി അംഗങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം ഒരു ഗ്രൂപ്പ് ചിത്രത്തിന് പോസ് ചെയ്തു. രാജ് കപൂറിന്റെ ചെറുമകള്‍ കരീന കപൂറിനൊപ്പം ഭര്‍ത്താവ് സെയ്ഫ് അലി ഖാനും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ അവര്‍ പങ്കുവച്ചു . ഫോട്ടോകളിലൊന്നില്‍, കരീനയുടെ മക്കളായ തൈമൂറിനും ജെഹിനുമായി പ്രധാനമന്ത്രി ഓട്ടോഗ്രാഫ് ഒപ്പിടുന്നത് കാണാം.
കപൂര്‍ കുടുംബവുമായുള്ള കൂടിക്കാഴ്ചയെച്ചൊല്ലി കോണ്‍ഗ്രസ് നടത്തിയ കുപ്രചരണങ്ങള്‍, ഒരു വര്‍ഷത്തിലേറെയായി വംശീയ കലാപം നടക്കുന്ന സംസ്ഥാനമായ മണിപ്പൂരിലേക്കുള്ള സന്ദര്‍ശനം മനഃപൂര്‍വം ഒഴിവാക്കിയെന്നാരോപിച്ച് പ്രധാനമന്ത്രിക്കെതിരെയുള്ള സൈ്വപ്പുകളുടെ പരമ്പരയിലെ ഏറ്റവും പുതിയതാണ്. മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ കലാപം കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ മണിപ്പൂരില്‍ ഇരുന്നൂറിലധികം പേരുടെ ജീവനെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha