പിറന്നാള്‍ ദിനത്തില്‍ രജനി ക്ഷേത്രത്തില്‍ സൂപ്പര്‍താരത്തിന്റെ പുതിയ പ്രതിമ സ്ഥാപിച്ച് ആരാധകന്‍
സിനിമാ പ്രേമികള്‍ക്ക് തമിഴ്‌നാട്ടില്‍ ഒരു കുറവുമില്ല. സൂപ്പര്‍ സ്റ്റാറെന്നാല്‍ തലൈവര്‍ രജനികാന്ത് 74-ാം വയസിലും ആരാധകരുടെ മനസ്സില്‍ ഇളക്കം തട്ടിയിട്ടില്ല. രജനികാന്തിന്റെ ജന്മദിനമാണ് ഇന്ന്. സൂപ്പര്‍ താരത്തിന്റെ ജന്മദിനാഘോഷത്തിന് മുന്നോടിയായി മധുരൈ തിരുമംഗലത്തെ അരുള്‍മിഗു ശ്രീരജനി ക്ഷേത്രത്തില്‍ രജനികാന്തിന്റെ പുതിയ പ്രതിമ സ്ഥാപിച്ചിരിക്കുകയാണ് ആരാധകന്‍. രജനികാന്തിന്റെ മൂന്നടി ഉയരവും 300 കിലോ ഭാരവുമുള്ള പ്രതിമയാണ് പിറന്നാളിന്റെ തലേദിവസം ബുധനാഴ്ച അനാച്ഛാദനം ചെയ്തത്.വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ കാര്‍ത്തിക്കാണ് രജനികാന്തിന്റെ ഈ കടുത്ത ആരാധകന്‍.
കാര്‍ത്തിക്കാണ് ക്ഷേത്രത്തിന്റെ മേല്‍നോട്ടവും നിര്‍വഹിക്കുന്നത്. ആരാധകര്‍ക്ക് സൂപ്പര്‍താരത്തോട് ആദരവര്‍പ്പിക്കാനുള്ള സ്ഥലമെന്ന നിലയ്ക്കാണ് ക്ഷേത്രം തുടങ്ങിയത്. കഴിഞ്ഞ നാലു വര്‍ഷമായി ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥനയും പൂജകളും കാര്‍ത്തിക്ക് നടത്തി വരുന്നു.
നേരത്തെ ഇവിടെയുണ്ടായിരുന്ന പ്രതിമ മാറ്റിയാണ് പുതിയത് സ്ഥാപിച്ചത്. രജനിയുടെ മാപ്പിളൈ സിനിമയിലെ കഥാപാത്രത്തിന്റെ രൂപത്തിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും അഭിഷേകവും നടന്നു. ക്ഷേത്രത്തെ കുറിച്ച് രജനികാന്തിന് അറിയാമെന്നും ഒരിക്കല്‍ ക്ഷേത്രം സന്ദര്‍ശിക്കാനെത്തുമെന്ന് അദ്ദേഹം അറിയിച്ചതായും കാര്‍ത്തിക് പറയുന്നു. അതിനായി കാത്തിരിക്കുകയാണെന്നും കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha