മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും...
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യസര്‍ക്കാരിന്റെ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. നാഗ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ 30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. വൈകുന്നേരം നാലു മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ആഭ്യന്തര വകുപ്പ് ബിജെപി കൈവശം വെച്ചേക്കുമെന്നാണ് സൂചനകളുളളത്.
ബിജെപിയില്‍ നിന്നും 15 പേരും ശിവസേനയില്‍ നിന്ന് 8, എന്‍സിപിയില്‍ നിന്ന് 7 എന്നിങ്ങനെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. 10 സ്ഥാനങ്ങള്‍ ഒഴിച്ചിട്ടേക്കും. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി അടക്കം 43 മന്ത്രിമാര്‍ വരെയാകാം. ആഭ്യന്തരം ലഭിച്ചില്ലെങ്കില്‍ റവന്യൂ വകുപ്പ് വേണമെന്ന് ശിവസേന ഷിന്‍ഡെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ധനകാര്യവകുപ്പ് വേണമെന്നാണ് അജിത് പവാര്‍ ആവശ്യപ്പെടുന്നത്. വകുപ്പുവിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രിമാരായ ഏക്നാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ശിവസേനയ്ക്ക് ഭവന നിര്‍മ്മാണ വകുപ്പ് ലഭിച്ചേക്കും.
ബിജെപിയില്‍ നിന്നും ചന്ദ്രശേഖര്‍ ബവന്‍കുലെ, സുധീര്‍ മുന്‍ഗാതിവര്‍, ഗിരീഷ് മഹാജന്‍, പങ്കജ മുണ്ടെ, ആശിഷ് ഷേലാര്‍ തുടങ്ങിയ പ്രമുഖരെല്ലാം മന്ത്രിമാരാകുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha