ക്ലാസില്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികള്‍
ക്ലാസ് മുറിയില്‍ മൊബൈല്‍ കൊണ്ടുവന്നതിന് ശാസിച്ച അധ്യാപകനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച് വിദ്യാര്‍ത്ഥികള്‍. ഉത്തര്‍ പ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. സംഭവത്തില്‍ പൊലീസ് രണ്ട് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബഹ്റൈച്ചിലെ സ്വകാര്യ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് അക്രമം നടന്നത്.
രാജേന്ദ്ര പ്രസാദ് വര്‍മ എന്ന 54കാരനായ അധ്യാപകന്റെ കഴുത്തിന് പിന്നിലും തലയിലുമാണ് വിദ്യാര്‍ത്ഥികള്‍ കുത്തിയത്. ദിവസങ്ങളുടെ ഇടവേളയില്‍ ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം അധ്യാപകന്‍ ശ്രദ്ധിക്കുകയും വിദ്യാര്‍ത്ഥികളെ സഹപാഠികളുടെ മുന്നില്‍ വച്ച് ശാസിക്കുകയും ചെയ്തിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 54കാരന്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടികള്‍ ഭയന്ന് നിലവിളിച്ചതോടെ അക്രമിച്ച കുട്ടികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പ്ലസ് 1 വിദ്യാര്‍ത്ഥികളേയാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇംഗ്ലീഷ് അധ്യാപകനെയാണ് വിദ്യാര്‍ത്ഥികള്‍ ആക്രമിച്ചത്. വ്യാഴാഴ്ച ക്ലാസില്‍ ഹാജര്‍ എടുക്കുന്നതിനിടെയായിരുന്നു അക്രമം.
ക്ലാസ് മുറിയില്‍ നിന്നുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. കസേരയില്‍ ഇരിക്കുന്ന അധ്യാപകന്റെ അരികിലേക്ക് എത്തിയ വിദ്യാര്‍ത്ഥി പിന്നില്‍ നിന്നാണ് ആക്രമിച്ചത്. വിദ്യാര്‍ത്ഥി ആക്രമിക്കാന്‍ ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha