പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 40 കാരിയെ കൊലപ്പെടുത്തി അനിയത്തിയുടെ ഭര്‍ത്താവ്
പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 40 കാരിയെ അതിക്രൂരമായി കൊലപ്പെടുത്തി അനിയത്തിയുടെ ഭര്‍ത്താവ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ യുവതിയുടെ തലയറുത്ത്, ശരീരം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. ബംഗാളിലെ ടോളിഗഞ്ചിലാണ് സംഭവം നടന്നത്. കാംദേവ്പുര്‍ സ്വദേശിനി ഖദീജ ബീബി (40) മരിച്ചത്. ഖജീയുടെ ഇളയ സഹോദരിയുടെ ഭര്‍ത്താവ് അതിയുര്‍ റഹ്മാന് ലസ്കറിനെ പൊലീസ് അറസ്റ്റുചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ലസ്കറിനെ തിരിച്ചറിയുന്നതും അറസ്റ്റു ചെയ്യുന്നതും. ഇയാള്‍ പൊലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തി.
റീജെന്റ് പാര്‍ക്ക് സമീപത്തുവച്ച് വെള്ളിയാഴ്ചയാണ് പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ നിലയില്‍ യുവതിയുടെ തല പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള തടാകത്തില്‍നിന്നു യുവതിയുടെ ശരീര ഭാഗങ്ങള്‍ ശനിയാഴ്ച കണ്ടെത്തി. സിസിടിവി ക്യാമറകളും പൊലീസ് നായയുടെയും സഹായത്തോടെയാണ് പൊലീസ് യുവതിയുടെ അവശേഷിച്ച മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്.
രണ്ടുവര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ ഖദീജ, വീട്ടുസഹായിയായി ജോലി നോക്കുകയായിരുന്നു. മാതാപിതാക്കള്‍ക്കും രണ്ടു മക്കളോടും ഒപ്പമായിരുന്നു താമസം. ഇതിനിടയിലാണ് പെയിന്റിങ് തൊഴിലാളിയായ ലസ്കര്‍ പ്രണായഭ്യര്‍ഥന നടത്തിയത്. ലസ്കറിന്റെ ഫോണ്‍ നമ്പറും ഖദീജയ ബ്ലോക്ക് ചെയ്തിരുന്നതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അറിയിച്ചു. പ്രണയം നിരസിച്ചതിന്റെ പകയില്‍ ഇയാള്‍ ഖദീദയെ നിഷ്കരുണം കൊലപ്പെടുത്തുകയായിരുന്നു.
വ്യാഴാഴ്ച ജോലി കഴിഞ്ഞ ശേഷം തനിക്കൊപ്പം വരാന്‍ ഖദീജയെ നിര്‍ബന്ധിച്ച ലസ്കര്‍ ഇവരെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന് സമീപത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയും തലയറുത്തുമാറ്റുകയും ചെയ്തു. മൃതദേഹം മൂന്നു കഷ്ണങ്ങളാക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha