ഭാര്യവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു
ഭാര്യവീട്ടുകാരുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബെംഗളുരുവില്‍ ഭാര്യയുടെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് 33 വയസ്സുകാരനായ തിപ്പണ്ണ അലുഗുര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് ജീവനൊടുക്കിയത്. ഒരു പേജുള്ള ആത്മഹത്യ കുറിപ്പ് എഴുതിവച്ചാണ് ഇയാള്‍ ട്രെയിന്‍ മുന്നില്‍ ചാടി മരിച്ചത്.
വിജയപുര ജില്ല സ്വദേശിയാണ് തിപ്പണ്ണ. ഹുളിമാവ് പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തിപ്പണ്ണ പാര്‍വതി എന്ന യുവതിയെ വിവാഹം ചെയ്തത്. പാര്‍വതിയും പിതാവ് യമുനപ്പയും ഇയാളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഡിസംബര്‍ 12ന് ഫോണില്‍ വിളിച്ച യമുനപ്പ, തിപ്പണ്ണയെ ഭീഷണിപ്പെടുത്തിയതായും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
പിതാവിന്റെ ഫോണ്‍കോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട തിപ്പണ്ണ ട്രെയിന്‍ മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു തിപ്പണ്ണ. തന്റെ ഔദ്യോഗിക വാഹനം ഹുസ്കുര്‍ റെയില്‍വേ സ്റ്റേഷന് അരികിലായി പാര്‍ക്ക് ചെയ്തിട്ടുണ്ടെന്നും അതെടുക്കമെന്നും സഹപ്രവര്‍ത്തകനോട് ആത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി പാര്‍വതിക്കെതിരെ തിപ്പണ്ണയുടെ അമ്മ പൊലീസില്‍ പരാതി നല്കി.
https://www.facebook.com/Malayalivartha