എന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും ഇല്ലാതാക്കിയതും നെഹ്‌റു കുടുംബം: പത്തുവര്‍ഷമായി സോണിയയെ നേരില്‍ കാണാന്‍ എനിക്ക് ഒരു അവസരം പോലും നല്‍കിയിട്ടില്ല
നെഹ്‌റു കുടുംബവുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. തന്റെ രാഷ്ട്രീയ ജീവിതം പടുത്തുയര്‍ത്തിയതും ഇല്ലാതാക്കിയതും നെഹ്‌റു കുടുംബമാണെന്ന് മണിശങ്കര്‍ പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷമായി തനിക്ക് സോണിയ ഗാന്ധിയെ കാണാന്‍ സാധിക്കുന്നില്ലെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
''കഴിഞ്ഞ പത്തുവര്‍ഷമായി സോണിയയെ നേരില്‍ കാണാന്‍ എനിക്ക് ഒരു അവസരം പോലും നല്‍കിയിട്ടില്ല. ഒരിക്കല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചതൊഴിച്ചാല്‍ അവരെ കാണുന്നതിന് അവസരം ലഭിക്കുന്നില്ല. പ്രിയങ്കയുമൊത്ത് രണ്ടു തവണ കണ്ടിരുന്നു. അവര്‍ ഫോണില്‍ സംസാരിക്കും. അതുകൊണ്ട് ബന്ധമുണ്ട്. വിരോധാഭാസം എന്താണെന്നുവച്ചാല്‍ എന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും ഇല്ലാതാക്കിയതും നെഹ്‌റു കുടുംബമാണ്. ഇതാണ് സംഭവിക്കുന്നതെന്ന് ഞാന്‍ കരുതുന്നു'' - അയ്യര്‍ പറഞ്ഞു.
ഒരിക്കല്‍ രാഹുല്‍ ഗാന്ധിക്ക് പ്രിയങ്കാ ഗാന്ധി മുഖാന്തിരം ജന്മദിനാശംസകള്‍ നല്കിയ സംഭവവും അദ്ദേഹം ഓര്‍മിച്ചു. അന്ന് പ്രിയങ്ക എന്തുകൊണ്ട് രാഹുലിനോട് നേരിട്ട് പറയുന്നില്ലെന്നാണ് ചോദിച്ചത്. തന്നെ സസ്‌പെന്‍ഡ് ചെയ്തുവെന്നും അതിനാല്‍ നേതാവിനോട് നേരിട്ട് സംസാരിക്കാന്‍ ആകില്ലെന്നുമാണ് പ്രിയങ്കയ്ക്ക് മറുപടി നല്‍കിയതെന്നും മണിശങ്കര്‍ അയ്യര്‍ പറയുന്നു.
പിന്നീട് അദ്ദേഹത്തിന് കത്തയച്ച കാര്യവും മണിശങ്കര്‍ അയ്യര്‍ വെളിപ്പെടുത്തി. ആദ്യ പാരഗ്രാഫില്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. പാര്‍ട്ടിയിലെ തന്റെ സ്ഥാനത്തെ കുറിച്ച് പിന്നീട് ചോദിച്ചു. എന്നാല്‍ ആ കത്തിന് മറുപടിയൊന്നും ഉണ്ടായില്ലെന്നും മണിശങ്കര്‍ അയ്യര്‍ ഓര്‍ക്കുന്നു.
https://www.facebook.com/Malayalivartha