ഭാര്യയോടൊപ്പം കണ്ട കാമുകനെ ഭര്‍ത്താവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ഭാര്യയോടൊപ്പം കണ്ട കാമുകനെ ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി.ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്ക് ഏരിയയിലാണ് സംഭവം നടന്നത്. ഭാര്യയ്ക്കൊപ്പം വീട്ടില്‍ വച്ചാണ് കാമുകനെ ഭര്‍ത്താവ് പിടികൂടിയത്. ഋതിക്ക് വര്‍മ എന്ന 21 വയസ്സുകാരനെയാണ് യുവതിയുടെ ഭര്‍ത്താവ് അജ്മത് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ഭാര്യയെയും കാമുകനെയും പിടികൂടിയ അജ്മത് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ രാകേഷ് പവേരിയ പറഞ്ഞു. പരുക്കേറ്റ ഋതിക്കിനെ ബന്ധുക്കളെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9 മണിയോടെ മരിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
അജ്മതും കൂട്ടാളികളും ഋതിക്കിനെ ക്രൂരമായി മര്‍ദിച്ചതായി ഇരയുടെ അമ്മാവന് ബണ്ടി പറഞ്ഞു. ''അവര്‍ ഋത്തിക്കിന്റെ നഖങ്ങള്‍ പിഴുതെടുക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. അവന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തും മുറിവുകളുണ്ടായിരുന്നു'' - ബണ്ടി പറഞ്ഞു. ഋതിക്കിനെയും യുവതിയെയും അജ്മത് ആക്രമിച്ചതായി അയല്‍വാസിയും ആരോപിച്ചു. ഋതിക്കിനെ ഒന്നിലധികം ആളുകളാണ് മര്‍ദ്ദിച്ചതെന്നും അയല്‍വാസി പറഞ്ഞു. ടെംപോ ഡ്രൈവറായ ഋതിക്ക് മാതാപിതാക്കളുടെ ഏകമകനായിരുന്നു.
https://www.facebook.com/Malayalivartha