കുട്ടികളുണ്ടാകാത്തതിന് മന്ത്രവാദിയുടെ വാക്കുകേട്ട യുവാവിന് ദാരുണാന്ത്യം
കുട്ടികളുണ്ടാകാത്തതിന് മന്ത്രവാദിയുടെ വാക്കുകേട്ട യുവാവിന് ദാരുണാന്ത്യം. കുട്ടികളുണ്ടാകാന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങിയ 35കാരനായ ആനന്ദ് കുമാറാണ് മരിച്ചത്. ഛത്തീസ്ഗഡിലെ സര്‍ഗുജ ജില്ലയിലെ അംബികാപുരിലാണ് സംഭവം.
വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷമായിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് മന്ത്രവാദം നടത്തിയത്. കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയാല്‍ കുട്ടികളുണ്ടാകുമെന്ന് മന്ത്രവാദി വിശ്വസിപ്പിക്കുകയായിരുന്നു. കോഴിയെ വിഴുങ്ങിയ ആനന്ദ് വീട്ടില്‍ കുഴഞ്ഞു വീണു. അംബികാപുര്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആനന്ദിന്റെ തൊണ്ടയില്‍ കുടുങ്ങിയ കോഴിക്കുഞ്ഞിനെ പോസ്റ്റുമോര്‍ട്ടത്തില്‍ പുറത്തെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശ്വാസം മുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മന്ത്രവാദിയുടെ വാക്കു വിശ്വസിച്ചാണ് ആനന്ദ് കോഴിയെ വിഴുങ്ങിയതെന്ന് ഗ്രാമീണര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുളി കഴിഞ്ഞയുടനെ ആനന്ദ് കുഴഞ്ഞു വീണെന്നും ആശുപത്രിയിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിച്ചെന്നുമാണ് വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത്. വിശദമായ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha