ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ...ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍..ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്...
മുട്ടകൾ കാരണം രാജ്യങ്ങൾ തമ്മിൽ ഗുരുരുത്തരമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. കേൾക്കുമ്പോൾ നിസാരമാണെങ്കിലും സ്ഥിതി ഗുരുതരമാണ്.ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ മുട്ട ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്ത് കോടികള്‍ സമ്പാദിക്കുന്ന മേഖല തമിഴ്‌നാട്ടിലെ നാമക്കല്‍ ആണ്. ഇവിടെ നിന്ന് പ്രധാനമായും മുട്ട കയറ്റുമതി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കും മാലദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുമാണ്.
എന്നാല്‍ അടുത്തിടെ ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.കയറ്റുമതി ചെയ്ത മുട്ടകളാകട്ടെ, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറക്കാന്‍ സാധിക്കാതെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഖത്തറും ഒമാനും സ്വീകരിച്ച നടപടികള്‍ രാജ്യസഭയില്‍ ചര്‍ച്ചയായി.ഇന്ത്യന്‍ മുട്ടകള്‍ ഇറക്കുന്നതിനുള്ള പെര്‍മിറ്റ് ഒമാന്‍ നല്‍കുന്നില്ല എന്നതാണ് പുതിയ വെല്ലുവിളി. ചൊവ്വാഴ്ച മുതല്‍ പെര്‍മിറ്റ് നിര്‍ത്തിയിരിക്കുകയാണ്.
നാമക്കലിലെയും കേരളത്തിലെയും മുട്ട കയറ്റുമതി വ്യവസായത്തെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. ഖത്തര്‍ ഇന്ത്യന്‍ മുട്ടകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പിന്നാലെയാണ് ഒമാനും ഇറക്കുമതി തടയുന്നത്.ഖത്തറിന്റെ പുതിയ മുട്ട നയമാണ് ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ ഇറക്കുന്നതിന് തടസമായിരിക്കുന്നത്. മുട്ടകള്‍ക്ക് ഭാരം അടിസ്ഥാനപ്പെടുത്തി വിവിധ ഗ്രേഡുകളാക്കി തിരിക്കുകയാണ് ഖത്തര്‍ ചെയ്തിരിക്കുന്നത്. 70 ഗ്രാം ഭാരമുള്ള മുട്ടകള്‍ എഎ വിഭാഗത്തിലും 60 ഗ്രാം ഭാരമുള്ള മുട്ടകള്‍ എ വിഭാഗത്തിലും 50 ഗ്രാം
ഭാരമുള്ള മുട്ടകള്‍ ബി വിഭാഗത്തിലുമാണ് ഖത്തര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിലും താഴെ ഭാരമുള്ളത് സി വിഭാഗത്തില്‍ വരും.എഎ, എ വിഭാഗത്തില്‍പ്പെട്ട മുട്ടകള്‍ മാത്രം ഇറക്കുമതി ചെയതാല്‍ മതി എന്നാണ് ഖത്തറിന്റെ തീരുമാനം. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത് ബി, സി വിഭാഗത്തിലാണ് വരിക. ഇതാണ് നാമക്കലിലെ മുട്ട വ്യവസായത്തിന് തിരിച്ചടിയായത്.
https://www.facebook.com/Malayalivartha