Widgets Magazine
20
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്... ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി.. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,225 രൂപ നൽകണം...


ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ...ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍..ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്...


സിറിയയിൽ കണ്ണ് വച്ച് ഇസ്രായേൽ...ഇ​സ്രാ​യേ​ൽ ​സേ​ന കൈ​യേ​റി​യ ബ​ഫ​ർ സോ​ണി​ൽ സൈ​നി​ക സാ​ന്നി​ധ്യം തു​ട​രു​മെ​ന്ന് ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു...ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇത്തരം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്...


ഇറാനും സ്ത്രീകളും തമ്മിലുള്ള പ്രതിഷേധം...സ്ത്രീകൾ ലോലമായ പുഷ്പങ്ങളെന്ന്, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി..ഹിജാബ് വലിച്ചെറിഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം...


ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം...കൂടുതൽ ശക്തയാർജ്ജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങിയേക്കും...

എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച വിദ്യാര്‍ത്ഥി ബാലന്‍സ് കണ്ട് ഞെട്ടി

19 DECEMBER 2024 10:43 PM IST
മലയാളി വാര്‍ത്ത

എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച വിദ്യാര്‍ത്ഥി ബാലന്‍സ് കണ്ട് ഞെട്ടി. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. അക്കൌണ്ടില്‍ ബാക്കിയുള്ളതായി എടിഎം മെഷീന്റെ സ്‌ക്രീനില്‍ തെളിഞ്ഞത് 87.65 കോടി രൂപയാണ്. എന്നാല്‍ വിദ്യാര്‍ത്ഥി കോടിപതിയായി തുടര്‍ന്നത് വെറും അഞ്ച് മണിക്കൂര്‍ മാത്രമാണ്. അതിനു ശേഷം ആ ഭീമമായ തുക അപ്രത്യക്ഷവുമായി.

പ്രദേശത്തെ സൈബര്‍ കഫേയില്‍ പോകുന്നതിനായാണ് വിദ്യാര്‍ത്ഥി നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 500 രൂപ പിന്‍വലിച്ചത്. ബാലന്‍സ് കണ്ട് വിദ്യാര്‍ത്ഥി അമ്പരന്നുപോയി. എന്തോ പിശക് സംഭവിച്ചതാണെന്നാണ് വിദ്യാര്‍ത്ഥി ആദ്യം കരുതിയത്. വീണ്ടും വീണ്ടും അക്കൌണ്ട് ബാലന്‍സ് പരിശോധിച്ചപ്പോഴും 87.65 കോടി എന്നുതന്നെ കണ്ടു. ഇതോടെ വിദ്യാര്‍ത്ഥി സൈബര്‍ കഫേ ഉടമയോട് കാര്യം പറഞ്ഞു. സൈബര്‍ കഫേ ഉടമയും പല തവണ നോക്കിയിട്ടും വിദ്യാര്‍ത്ഥിയുടെ അക്കൌണ്ടില്‍ കോടികള്‍ കണ്ടു.

ആകെ ആശയക്കുഴപ്പത്തിലായി കുട്ടി വീട്ടില്‍ച്ചെന്ന് അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് അമ്മ അയല്‍വാസിയെ അറിയിച്ചു. തുടര്‍ന്ന് ബാങ്കില്‍ പോയി സ്റ്റേറ്റ്‌മെന്റ് എടുക്കാന്‍ തീരുമാനിച്ചു. അപ്പോള്‍ ശരിക്കുള്ള ബാലന്‍സായ 532 രൂപ തന്നെയാണ് കാണിച്ചത്. അതായത് അഞ്ച് മണിക്കൂര്‍ കൊണ്ട് എവിടെ നിന്നോ വന്ന ഭീമമായ തുക എങ്ങോട്ടോ അപ്രത്യക്ഷമായി. കുട്ടിയുടെ കുടുംബം നല്‍കിയ പരാതി പ്രകാരം അക്കൗണ്ട് മരവിപ്പിച്ചു.

എങ്ങനെയാണ് ഇത്രയും വലിയ തുക കുട്ടിയുടെ അക്കൗണ്ടിലേക്ക് തെറ്റായി വന്നതെന്ന് കണ്ടെത്താന്‍ നോര്‍ത്ത് ബിഹാര്‍ ഗ്രാമീണ് ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് പിഴവ് സംഭവിച്ചതെന്ന വിശദീകരണം ബാങ്ക് അധികൃതര്‍ ഇതുവരെ നല്‍കിയിട്ടില്ല. അതേസമയം സൈബര്‍ തട്ടിപ്പിനായി ബാങ്ക് അക്കൌണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടന്ന സംഭവങ്ങള്‍ അസാധാരണമല്ലെന്ന് സൈബര്‍ ഡിഎസ്പി സീമാ ദേവി പറഞ്ഞു. തട്ടിപ്പുകാര്‍ വിദ്യാര്‍ത്ഥി അറിയാതെ അവന്റെ അക്കൗണ്ട് കുറച്ച് സമയത്തേക്ക് ദുരുപയോഗം ചെയ്തതാവാം. എന്നിട്ട് ആ പണം മറ്റ് അക്കൌണ്ടുകളിലേക്ക് മാറ്റിയതാവും എന്നാണ് പൊലീസിന്റെ നിഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്  (4 hours ago)

ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍  (4 hours ago)

എംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ  (5 hours ago)

യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പുട്ടിന്‍  (5 hours ago)

പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു  (5 hours ago)

പ്രവാസികൾക്ക് വലിയ നേട്ടം, കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവന്നാൽ ഇനി അധിക സമ്പത്തിക ബാധ്യയാകില്ല, ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറ്റ് റീഫണ്ട് സംവിധാനവുമായി യുഎഇ...!!!  (5 hours ago)

കൂടുതൽ തസ്തികളിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, 174 ഇനം തൊഴിൽ ഇനങ്ങളിൽ പുതിയ വിസയിലെത്തുന്നവർ ഇനി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും, പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങ  (6 hours ago)

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്  (6 hours ago)

എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച വിദ്യാര്‍ത്ഥി ബാലന്‍സ് കണ്ട് ഞെട്ടി  (6 hours ago)

സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂര്‍ഖനെ പിടികൂടി  (6 hours ago)

വ്യാജന്മാരെ സൂക്ഷിക്കണേ! വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി  (7 hours ago)

അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച യുട്യൂബര്‍ 9.5 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സെബി  (7 hours ago)

സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം: രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം; പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി  (7 hours ago)

കൊച്ചിയില്‍ 6 വയസുകാരിയുടെ മരണം കൊലപാതകം: കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍  (8 hours ago)

പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ ദാരുണ അപകടം: 21 കാരിയായ പൈലറ്റ് ട്രെയിനി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം  (8 hours ago)

Malayali Vartha Recommends