എംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ
ഭോപ്പാലില്‍ എംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ കണ്ടെത്തി. വീഡിയോ റെക്കോര്‍ഡിംഗ് ഓണ്‍ ചെയ്ത നിലയില്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണാണ് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് എംആര്‍ഐ സെന്ററിലെ ജീവനക്കാരനായ വിശാല്‍ താക്കൂര്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതായി അരേര ഹില്‍സ് പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് മനോജ് പട്വ പറഞ്ഞു. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോകള്‍ പ്രതി എന്തിന് ഉപയോഗിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുവരെ ഇത്തരത്തില്‍ ഇയാള്‍ എത്ര വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അറിയാനായി പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇയാള്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ജോലിയില്‍ പ്രവേശിച്ചത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് രണ്ട് വീഡിയോ ക്ലിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഒന്ന് പരാതിക്കാരന്റെ ഭാര്യയുടെയും മറ്റൊന്ന് മറ്റൊരു സ്ത്രീയുടേതുമാണ്. എംആര്‍ഐ സ്‌കാനിംഗ് സെന്ററിലെ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറി പൊലീസ് സീല്‍ ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ 77-ാം വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha