Widgets Magazine
20
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്... ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി.. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,225 രൂപ നൽകണം...


ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ...ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍..ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്...


സിറിയയിൽ കണ്ണ് വച്ച് ഇസ്രായേൽ...ഇ​സ്രാ​യേ​ൽ ​സേ​ന കൈ​യേ​റി​യ ബ​ഫ​ർ സോ​ണി​ൽ സൈ​നി​ക സാ​ന്നി​ധ്യം തു​ട​രു​മെ​ന്ന് ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു...ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇത്തരം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്...


ഇറാനും സ്ത്രീകളും തമ്മിലുള്ള പ്രതിഷേധം...സ്ത്രീകൾ ലോലമായ പുഷ്പങ്ങളെന്ന്, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി..ഹിജാബ് വലിച്ചെറിഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം...


ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം...കൂടുതൽ ശക്തയാർജ്ജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങിയേക്കും...

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

20 DECEMBER 2024 12:26 AM IST
മലയാളി വാര്‍ത്ത

More Stories...

എംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ

എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച വിദ്യാര്‍ത്ഥി ബാലന്‍സ് കണ്ട് ഞെട്ടി

അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച യുട്യൂബര്‍ 9.5 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സെബി

സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം: രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം; പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി

പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ ദാരുണ അപകടം: 21 കാരിയായ പൈലറ്റ് ട്രെയിനി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധി എം പിക്കെതിരെ കേസ്. ബിജെപി എംപി നല്‍കിയ പരാതിയില്‍ ദില്ലി പൊലീസാണ് കേസെടുത്തത്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് നടപടി. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടിയത്. രാവിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് മാര്‍ച്ച് ആരംഭിച്ചു.

ഇതേ സമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്‌റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ മാര്‍ച്ചുമായി ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചു കയറിയതോടെ ഉന്തും തള്ളുമായി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം വര്‍ധിച്ചു. സംഘര്‍ഷത്തില്‍ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റു. രാഹുല്‍ ഗാന്ധി തൊഴിച്ചിട്ടെന്ന് എംപിമാര്‍ ആരോപിച്ചു. പരിക്കേറ്റ എംപിമാരെ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

സ്ത്രീത്വത്തെ അപമാനിക്കും വിധം രാഹുല്‍ പെരുമാറിയെന്ന് നാഗാലന്‍ഡിലെ വനിത എംപി ഫാംഗ്‌നോന്‍ കൊന്യാക് രാജ്യസഭയില്‍ പരസ്യമായി പറഞ്ഞു. ചെയര്‍മാന് രേഖാമൂലം പരാതിയും നല്‍കി. പ്രിയങ്കാ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഭരണപക്ഷ എംപിമാര്‍ തള്ളിയിട്ടെന്ന് കോണ്‍ഗ്രസും ആരോപിച്ചു. പ്രിതന്റെ മുട്ടിന് പരിക്കേറ്റെന്ന് ഖര്‍ഗെ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് നിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രശ്‌നമുണ്ടാക്കിയത് ബിജെപി അംഗങ്ങളാണെന്ന് ആരോപിച്ചു.

 

വധശ്രമം, മാരകമായ മുറിവേല്‍പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് രാഹുലിനെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ബലപ്രയോഗം നടത്തിയെന്നുമാണ് ബിജെപി എംപിമാര്‍ക്കെതിരായ കോണ്‍ഗ്രസ് വനിത എംപിമാരുടെ പരാതി. നാളെ സഭ സമ്മേളനം അവസാനിക്കുമ്പോള്‍ അംബേദ്കര്‍ വിവാദത്തില്‍ അമിത് ഷായുടെ മാപ്പും രാജിയും ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്  (4 hours ago)

ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍  (5 hours ago)

എംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ  (5 hours ago)

യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പുട്ടിന്‍  (5 hours ago)

പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു  (6 hours ago)

പ്രവാസികൾക്ക് വലിയ നേട്ടം, കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവന്നാൽ ഇനി അധിക സമ്പത്തിക ബാധ്യയാകില്ല, ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറ്റ് റീഫണ്ട് സംവിധാനവുമായി യുഎഇ...!!!  (6 hours ago)

കൂടുതൽ തസ്തികളിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, 174 ഇനം തൊഴിൽ ഇനങ്ങളിൽ പുതിയ വിസയിലെത്തുന്നവർ ഇനി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും, പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങ  (6 hours ago)

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്  (6 hours ago)

എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച വിദ്യാര്‍ത്ഥി ബാലന്‍സ് കണ്ട് ഞെട്ടി  (6 hours ago)

സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂര്‍ഖനെ പിടികൂടി  (6 hours ago)

വ്യാജന്മാരെ സൂക്ഷിക്കണേ! വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി  (7 hours ago)

അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച യുട്യൂബര്‍ 9.5 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സെബി  (7 hours ago)

സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം: രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം; പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

കൊച്ചിയില്‍ 6 വയസുകാരിയുടെ മരണം കൊലപാതകം: കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍  (8 hours ago)

പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ ദാരുണ അപകടം: 21 കാരിയായ പൈലറ്റ് ട്രെയിനി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം  (8 hours ago)

Malayali Vartha Recommends