കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാട്ടാന ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം....
കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ കാട്ടാന ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ചിക്കമംഗളൂരുവിലെ നരസിംഹരാജപുരയിലാണ് അപകടം സംഭവിച്ചത്്. എറണാകുളം കാലടി സ്വദേശിയായ കെ. ഏലിയാസ് (74) ആണ് കൊല്ലപ്പെട്ടത്.
നരസിംഹരാജപുര താലൂക്കില്‍ ഒരുമാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് ഏലിയാസ്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
മേയാന്‍വിട്ട കാലികളെ അന്വേഷിച്ച് മകനൊപ്പം വീടിനോട് ചേര്‍ന്നുള്ള വനത്തില്‍ എത്തിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. കാലികള്‍ വനത്തിനുള്ളിലേക്ക് കടന്നിരിക്കാമെന്ന സംശയത്തിലാണ് ഏലിയാസും മകനും കാടിനുള്ളില്‍ കടന്ന് അന്വേഷണം നടത്തിയത്.
ഇതിനിടെ കാട്ടാന ഇവര്‍ക്കുനേരെ പാഞ്ഞടുക്കുകയായിരുന്നു. മകന്‍ ഓടി രക്ഷപ്പെട്ടു, എന്നാല്‍ പ്രായാധിക്യത്താല്‍ ഏലിയാസിന് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. പിന്നാലെ കാട്ടാന ഇദ്ദേഹത്തെ ചവിട്ടി കൊലപ്പെടുത്തി. എന്‍.ആര്‍. പുര താലൂക്ക് മേഖലയില്‍ വിവിധയിടങ്ങളിലായി വന്യമൃഗങ്ങളുടെ ശല്യം വളരെ കൂടുതലാണ്.
ഡിസംബര്‍ ഒന്നിനും ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മലയാളികള്‍ ഏറെയുള്ള സ്ഥലമാണ് ചിക്കമംഗളൂരുവിലെ നരസിംഹരാജപുര. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികളെടുത്തു. ഏലിയാസിന്റെ മൃതദേഹം നരസിംഹരാജപുരയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്
https://www.facebook.com/Malayalivartha