ബിജെപി വീണ്ടും കളം നിറയുന്നു...കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി... പ്രധാനമന്ത്രി മെഴുകുതിരി തെളിയിച്ചു...
ബിജെപി വീണ്ടും കളം നിറയുന്നു . ക്രൈസ്തവ സമുദായങ്ങളുമായുള്ള ബന്ധം അതിശക്തമാക്കാന്‍ വീണ്ടും ബിജെപി. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം ക്രിസ്മസ് കാലത്ത് കേരളത്തില്‍ ബിജെപി ഇതിന് വേണ്ടിയുള്ള ശ്രമം തുടരും. ബന്ധം അരക്കിട്ടുറപ്പിക്കാന്‍ ബി.ജെ.പി. ഇത്തവണയും സ്‌നേഹയാത്ര നടത്തും. കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകിട്ട് ഡൽഹിയിലെ വസതിയിൽ സംഘടിപ്പിച്ച വിരുന്നിലാണ് പ്രധാനമന്ത്രിയും പങ്കെടുത്തത്.
കേരളത്തിൽ നിന്നുൾപ്പെടെയുളള ക്രൈസ്തവ പുരോഹിതരുമായി പ്രധാനമന്ത്രി ആശയവിനിമയവും നടത്തി.കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും പത്‌നിയും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഉണ്ണിയേശുവിന്റെയും പുൽക്കൂടിന്റെയും രൂപത്തിന് മുൻപിൽ പ്രധാനമന്ത്രി മെഴുകുതിരി തെളിച്ചു. കരോൾ സംഘത്തിന്റെ ഗാനവിരുന്നും ഒരുക്കിയിരുന്നു. ശ്രദ്ധയോടെ പരിപാടി വീക്ഷിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്.ഉണ്ണിയേശുവിന്റെ രൂപമാണ് പ്രധാനമന്ത്രിക്ക് ജോർജ്ജ് കുര്യനും പത്‌നിയും ചേർന്ന് സമ്മാനിച്ചത്. സീറോ മലബാർസഭ മുൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെയുളളവർ പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രിക്ക് മാർ ജോർജ്ജ് ആലഞ്ചേരി ഉപഹാരവും നൽകി. പരിപാടിയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി എക്‌സിലും പങ്കുവെച്ചു.തൃശ്ശൂര്‍ ലോക്സഭാ സീറ്റില്‍ സുരേഷ്ഗോപിയുടെ വിജയത്തിനുപിന്നില്‍ ക്രിസ്ത്യന്‍ സഭകളുടെയും ഇടപെടല്‍ ഉണ്ടെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തല്‍. തൃശ്ശൂരില്‍ ക്രിസ്മസ് കാലത്ത് ശക്തമായ രീതിയില്‍ തന്നെ ക്രൈസ്തവരെ ചേര്‍ത്തു നിര്‍ത്തുന്ന നിലപാടുകള്‍ എടുക്കും.
ക്രിസ്മസ് അവധിക്കാലംമുതൽ പുതുവർഷംവരെയാണ് ഇത്തവണത്തേയും സ്നേഹയാത്ര. പുനസ്സംഘടനയിൽ ബി.ജെ.പി.യുടെ ഭാരവാഹിപ്പട്ടികയിലേക്ക് ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ടവർക്ക് കൂടുതൽ പ്രാതിനിധ്യം നൽകുന്നതും പരിഗണനയിലാണ്.ക്രിസ്മസ്-പതുവല്‍സര കാലത്ത് കെയ്ക്കും പ്രധാനമന്ത്രിയുടെ ആശംസയുമായി നേതാക്കളും പ്രവര്‍ത്തകരും ക്രൈസ്തവരുടെ വീടുകളിലെത്തും. 'സ്‌നേഹയാത്ര'യെന്ന പേരിലുള്ള ഭവനസന്ദര്‍ശനം 2023ലും നടത്തി. ഇത് വലിയ വിജയമായി എന്നാണ് വിലയിരുത്തല്‍. ക്രിസ്മസ് അവധിക്കാലംമുതല്‍ പുതുവര്‍ഷംവരെയാണ് ഇത്തവണത്തേയും സ്നേഹയാത്ര.
https://www.facebook.com/Malayalivartha