പിതാവ് വാങ്ങിയ പണം സമയത്ത് തിരികെ നല്‍കിയില്ല: 7 വയസുള്ള മകളെ തട്ടിക്കൊണ്ട് പോയി വിറ്റ് വായ്പ നല്‍കിയവര്‍
പിതാവ് വാങ്ങിയ പണം സമയത്ത് തിരികെ നല്‍കാത്തതിനാല്‍ ഏഴ് വയസുള്ള മകളെ തട്ടിക്കൊണ്ട് പോയി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റ് പണം തിരിച്ചെടുത്ത് വായ്പ നല്‍കിയവര്‍. ഗുജറാത്തിലെ സബര്‍കാന്ത ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. രാജസ്ഥാന്‍ സ്വദേശിക്കാണ് വായ്പ നല്‍കിയവര്‍ 7 വയസുകാരിയെ വിറ്റത്. ഡിസംബര്‍ 19നാണ് സംഭവം പുറത്ത് വന്നത്. കുട്ടിയുടെ പിതാവ് പരാതിയുമായി കോടതിയിലെത്തിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത്. സംഭവത്തില്‍ കേസ് എടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. കുട്ടി അജ്മീറിന് സമീപത്തെ ഒരു ഗ്രാമത്തിലാണെന്ന് മനസിലാക്കാന്‍ സാധിച്ചതായും സംഭവത്തില്‍ കുട്ടിയെ കണ്ടെത്താനുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് വിശദമാക്കി.
സംഭവത്തില്‍ പൊലീസ് 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആരവല്ലി ജില്ലയിലെ മോദസ സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ ജില്ലയിലെ ബാലസിനോര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹിമന്ത്‌നഗര്‍ സിറ്റി എ ഡിവിഷന്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ് ഏഴ് വയസുകാരിയുടെ പിതാവിന് അര്‍ജുന്‍ നാഥ് 60000 രൂപ വായ്പ ആയി നല്‍കിയിരുന്നു. വന്‍ പലിശയ്ക്ക് നല്‍കിയ പണം ദിവസ വേതനക്കാരനായ ഇയാള്‍ക്ക് കൃത്യസമയത്ത് തിരികെ നല്‍കാനായില്ല. ഇതോടെ അര്‍ജുനും ഷെരീഫയും ഏഴ് വയസുകാരിയുടെ പിതാവില്‍ നിന്ന് 4 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് വ്യക്തമായതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ ആക്രമിച്ചു. പിന്നാലെ ഇയാളെക്കൊണ്ട് വെള്ളപ്പേപ്പറുകളിലും ഒപ്പിട്ട് വാങ്ങി. ഇതിന് പിന്നാലെ ഇയാളുടെ ഏഴ് വയസുകാരിയായ മകളെ തട്ടിക്കൊണ്ട് പോന്ന അര്‍ജുനും സംഘവം കുട്ടിയെ രാജസ്ഥാനിലെ അജ്മീറിലുള്ള ഒരാള്‍ക്ക് കുട്ടിയ മൂന്ന് ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha