തുര്‍ക്കിയില്‍ ആശുപത്രിക്കു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 4 മരണം...
തുര്‍ക്കിയില്‍ ആശുപത്രിക്കു സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 4 പേര്‍ മരിച്ചു. 2 പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. കനത്ത മൂടല്‍മഞ്ഞു കാരണമായിരുന്നു അപകടമെന്നാണ് പ്രാധമിക നിഗമനം.
ആശുപത്രിയുടെ മുകളില്‍നിന്നു പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായത്. പറന്നുയര്‍ന്ന ഉടനെ നിയന്ത്രണം നഷ്ടമായ ഹെലികോപ്റ്റര്‍ നിലത്തേക്കു വീഴുകയായിരുന്നു.
തുര്‍ക്കിയില്‍ രണ്ടാഴ്ച മുന്‍പ് പരിശീലനത്തിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 6 സൈനികര്‍ മരിച്ചിരുന്നു.അഞ്ച് പേര്‍ അപകട സ്ഥലത്ത് വെച്ചും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
കൂട്ടിയിടിയില്‍ ഹെലികോപ്ടറുകളിലൊന്ന് തകരുകയും മറ്റൊന്ന് സുരക്ഷിതമായി നിലത്തിറക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഇസ്പര്‍തയില്‍ പതിവ് പരിശീലനപ്പറക്കലിനിടെയായിരുന്നു അപകടം.
https://www.facebook.com/Malayalivartha