പരീക്ഷയ്ക്ക് പഠിച്ചില്ല: സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാര്‍ത്ഥികള്‍
പരീക്ഷയ്ക്ക് പഠിക്കാത്തതിനാല്‍ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച് വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകള്‍ക്ക് തുടര്‍ച്ചയായി ബോംബ് ഭീഷണി അയച്ച സംഭവത്തിലെ പ്രതികളെ പിടികൂടി പൊലീസ് പിടികൂടി. എന്നാല്‍ പിടിയിലായ പ്രതികളെ പൊലീസ് കോടതിയില്‍ ഹാജരാക്കാതെ മുന്നറിയിപ്പ് നല്‍കി മാതാപിതാക്കളുടെ ഒപ്പം അയയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞ ആഴ്ചയില്‍ ദില്ലിയിലെ വിവിധ സ്‌കൂളുകളിലേക്ക് 72 മണിക്കൂറിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ക്യാംപസില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം അയച്ച പ്രതികളെ ഞായറാഴ്ചയാണ് പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം അയച്ചത്.
ചൊവ്വാഴ്ച ഒരു ലക്ഷം ഡോളര്‍ നല്‍കിയില്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ സ്‌കൂളിനുള്ളില്‍ സ്‌ഫോടനം നടക്കുമെന്നായിരുന്നു ഇവര്‍ സന്ദേശം അയച്ചത്. തിങ്കളാഴ്ചയും സമാന സന്ദേശം 20 സ്‌കൂളുകള്‍ക്ക് ലഭിച്ചിരുന്നു. ഡിസംബര്‍ 9 മുതലാണ് സ്‌കൂളുകള്‍ക്ക് നേരെയുള്ള ഭീഷണി സന്ദേശം പതിവെന്ന രീതിയില്‍ എത്താന്‍ തുടങ്ങിയത്. മെയ് മാസം മുതല്‍ 50ലേറെ വ്യാജ ബോംബ് ഭീഷണിയാണ് ദില്ലിയിലെ സ്‌കൂളുകള്‍ക്ക് ലഭിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
പരീക്ഷയ്ക്ക് പൂര്‍ണമായി തയ്യാറാകാത്ത രണ്ട് വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ആഴ്ചയില്‍ നിരവധി സ്‌കൂളുകളിലേക്ക് ഭീഷണി സന്ദേശം അയച്ചത്. പരീക്ഷ നീട്ടി വയ്ക്കണമെന്ന ഉദ്ദേശത്തിലായിരുന്നു ഇവരുടെ ഭീഷണി. ദില്ലി പൊലീസിലെ സ്‌പെഷ്യല്‍ സെല്ലാണ് ഭീഷണി സന്ദേശം അയച്ച വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത്. പൊലീസ് മേല്‍നോട്ടത്തില്‍ കൌണ്‍സിലിംഗില്‍ ആണ് പരീക്ഷ തല്‍ക്കാലത്തേക്ക് മാറ്റി വയ്ക്കാന്‍ മാത്രം ലക്ഷ്യമിട്ടുള്ളതായിരുന്നു ഭീഷണിയെന്ന് വ്യക്തമായത്. ഇതോടെയാണ് വിദ്യാര്‍ത്ഥികളെ പൊലീസ് മുന്നറിയിപ്പ് നല്‍കി മാതാപിതാക്കള്‍ക്കൊപ്പം അയച്ചത്.
രോഹിണിയിലും പശ്ചിം വിഹാറിലും ഉള്ള സ്‌കൂളുകള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ബോംബ് ഭീഷണി ലഭിച്ചത്. ഒരേ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് വ്യാജ ഭീഷണി സന്ദേശം അയച്ചത്. ക്ലാസ് നടക്കുന്നതിനിടെ ബോംബ് സന്ദേശം ലഭിച്ചത് മൂലം സ്ഥിരം രീതിയിലുള്ള ക്ലാസുകള്‍ തടസപ്പെടാന്‍ ആരംഭിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
https://www.facebook.com/Malayalivartha