സ്ലീപ്പര്‍ ബസിന് തീ പിടിച്ചു: ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടത് 34 ജീവനുകള്‍
മുംബൈ ഗോവ ഹൈവേയില്‍ 34 യാത്രക്കാരുമായി പോവുകയായിരുന്ന സ്ലീപ്പര്‍ ബസില്‍ തീ പിടിച്ചു. ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടത് 34 ജീവനുകള്‍. മുംബൈ ഗോവ ഹൈവേയില്‍ ജോഗേഷ്വാരിയ്ക്കും മാല്‍വാനിനും ഇടയില്‍ വച്ചാണ് ബസിന്റെ പിന്‍ഭാഗത്ത് തീ പടര്‍ന്നത്.
യാത്രക്കാര്‍ ഉറക്കത്തില്‍ ആയിരുന്നെങ്കിലും അപകടം മനസിലാക്കിയ ഡ്രൈവര്‍ ബസ് റോഡ് സൈഡില്‍ നിര്‍ത്തി യാത്രക്കാരെ പെട്ടന്നുണര്‍ത്തി പുറത്തെത്തിക്കുകയായിരുന്നു. ബസിന്റെ പിന്‍ഭാഗത്ത് പൊട്ടിത്തെറി ശബ്ദം കേട്ടാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. തൊട്ട് പിന്നാലെ തന്നെ സ്ലീപ്പര്‍ ബസിന്റെ പിന്നില്‍ നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു.
യാത്രക്കാരുടെ സാധന സാമഗ്രഹികളും ലഗേജുകളും ബസിനോടൊപ്പം കത്തിയമര്‍ന്നു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം ഉണ്ടായത്. കോളാഡിനും റായ്ഗഡിലും കൊങ്കണ്‍ റെയില്‍വേ പാലത്തിന് അടിയിലൂടെ ബസ് പോകുന്ന സമയത്താണ് അപകടമുണ്ടായത്. കൊളാഡ് പൊലീസും അഗ്‌നി രക്ഷാസേനയും സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ദീപക് നൈട്രേറ്റ് കെമിക്കല്‍ ഫാക്ടറിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനാംഗങ്ങളുടെ സഹകരണത്തോടെ തീ നിയന്ത്രണ വിധേയം ആക്കിയപ്പോഴേയ്ക്കും ബസും യാത്രക്കാരുടെ സാധനങ്ങളും പൂര്‍ണമായി കത്തി നശിച്ചിരുന്നു.
ബസിന്റെ പിന്‍ഭാഗത്ത് പൊട്ടിത്തെറി ശബ്ദം കേട്ടാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. തൊട്ട് പിന്നാലെ തന്നെ സ്ലീപ്പര്‍ ബസിന്റെ പിന്നില്‍ നിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു.
https://www.facebook.com/Malayalivartha