ജയ്പൂരില്‍ സിഎന്‍ജി ട്രക്ക് അപകടത്തില്‍പെട്ട് തീപിടിച്ച് 14 മരണം
രാജസ്ഥാനിലെ ജയ്പൂരില്‍ സിഎന്‍ജി ട്രക്ക് അപകടത്തില്‍പെട്ട് മറ്റ് വാഹനങ്ങളില്‍ ഇടിച്ചുണ്ടായ തീപിടിത്തത്തില്‍ മരണം 14 ആയി. നിരവധി പേര്‍ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണെന്ന് വെസ്റ്റ് ജയ്പൂര്‍ ഡിസിപി അമിത് കുമാര്‍ അറിയിച്ചു.
ജയ്പൂര്‍ - അജ്മീര്‍ ഹൈവേയില്‍ ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. എല്‍പിജി സിലിണ്ടര്‍ കയറ്റിയ ടാങ്കറില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ചാണ് വന്‍ അപകടം. പിന്നാലെ വാതക ചോര്‍ച്ചയും തീപിടിത്തവുമുണ്ടായി. സമീപത്തുണ്ടായിരുന്ന 30 വാഹനങ്ങള്‍ കത്തി നശിച്ചു. ഹൈവേയ്ക്ക് സമീപമുള്ള താമസ സ്ഥലങ്ങളെ തീ വിഴുങ്ങി. പ്രദേശത്താകെ പുക നിറഞ്ഞു. ഫയര്‍ഫോഴ്‌സ് ഏറെ നേരം പരിശ്രമിച്ചാണ് തീയണച്ചത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ അപകടം നടന്ന സ്ഥലത്തും ആശുപത്രിയിലും സന്ദര്‍ശനം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് സ്ഥിതി വിലയിരുത്തി എല്ലാ പിന്തുണയും അറിയിച്ചു.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം പ്രഖ്യാപിച്ചു. സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha