ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.... നിരവധി പേര്‍ക്ക് പരുക്ക്
ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു.... നിരവധി പേര്‍ക്ക് പരുക്ക്. പുഞ്ച് ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപത്തായി മാങ്കോട്ട് മേഖലയില്‍ ബാല്‍നോയിയിലാണ് സംഭവം. സൈനികര്‍ സഞ്ചരിച്ച ട്രക്ക് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
ഇന്നലെ വൈകുന്നേരം 5.40ന് പൂഞ്ച് ജില്ലയിലെ ബല്‍നോയ് ഖോര മേഖലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. 11 മറാത്ത ലൈറ്റ് ഇന്‍ഫെന്‍ട്രിയിലെ സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. പതിവ് നിരീക്ഷണത്തിനിറങ്ങിയതായിരുന്നു സൈനിക സംഘം.
മഞ്ഞുമൂടിയ റോഡില്‍ തെന്നിയതാണ് അപകട കാരണമെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അപകട വിവരമറിഞ്ഞയുടന്‍ ആര്‍മിയുടെ ദ്രുതകര്‍മ്മ വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ജമ്മു കാശ്മീര്‍ പൊലീസും ഒപ്പം ചേര്‍ന്നു.
പരിക്കേറ്റവരെ അടുത്തുള്ള മിലിട്ടറി ക്യാമ്പിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. മൃതശരീരങ്ങളും മിലിട്ടറി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha