ഡല്‍ഹിയില്‍ വായുമലീനീകരണ തോത് കുറഞ്ഞു.... നാലാം ഘട്ട നിയന്ത്രണങ്ങള്‍ റദ്ദാക്കി
ഡല്‍ഹിയില്‍ വായുമലീനീകരണ തോത് കുറഞ്ഞു.. നാലാം ഘട്ട നിയന്ത്രണങ്ങള്‍ റദ്ദാക്കി. വായു മലിനീകരണതോത് കുറഞ്ഞതായി ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.
ശരാശരി എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യൂകെ) 369 ആയതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതെന്ന് കേന്ദ്രം ഔദ്യോഗിക ഉത്തരവില്‍ പറഞ്ഞു.കാലാവസ്ഥാ വകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയും വായുവിന്റെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടാന്‍ സാധ്യതയുള്ളതായി പറഞ്ഞു.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിവയ്ക്കല്‍, ഡല്‍ഹിയില്‍ പ്രവേശിക്കുന്ന അത്യാവശ്യമല്ലാത്ത മലിനീകരണ വാഹനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ പകുതി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എന്നിവയാണ് ജിആര്‍പിന് കീഴിലുള്ള നാലാം ഘട്ട നിയന്ത്രണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha