ക്രിസ്മസ് -പുതുവത്സരാഘോഷത്തിനായി ഹിമാചല്‍ പ്രദേശിലെത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടല്‍ തുരങ്ക പാതയില്‍ കുടുങ്ങി
ക്രിസ്മസ് -പുതുവത്സരാഘോഷത്തിനായി ഹിമാചല്‍ പ്രദേശിലെത്തിയ വിനോദസഞ്ചാരികളും വാഹനങ്ങളും 21 മണിക്കൂറിലേറെ അടല്‍ തുരങ്ക പാതയില്‍ കുടുങ്ങി.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാമെന്ന് അവകാശപ്പെട്ട് നിര്‍മിച്ച തുരങ്കത്തില്‍ രണ്ടായിരത്തോളം വാഹനങ്ങളാണ് കുടുങ്ങിയത്. മലയാളികളടക്കമുള്ളവരാണ് കൊടുംതണുപ്പില്‍ വഴിയില്‍ അകപ്പെട്ടത്.
അടല്‍ തുരങ്കത്തിനും സോലങ്ങിനുമിടയില്‍ തിങ്കള്‍ ഉച്ചയോടെയാണ് വന്‍ ഗതാഗതക്കുരുക്കുണ്ടായത്. കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ തുരങ്കത്തിന്റ രണ്ടുവശങ്ങളിലും വാഹനങ്ങള്‍ ചലിക്കാനാകാത്ത സ്ഥിതിയായി. പകല്‍ രണ്ടോടെ പൊലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ചൊവ്വ രാവിലെ പത്തോടെയാണ് പൂര്‍ത്തിയായത്. വിനോദസഞ്ചാരികളെയും വാഹനങ്ങളെയും സുരക്ഷിതമായി ഒഴിപ്പിച്ചെന്ന് പൊലീസ് .
മഞ്ഞുമൂടിയതോടെ സംസ്ഥാനത്തെ 174 റോഡും മൂന്നുദേശീയ പാതകളും പൂര്‍ണ്ണമായും അടച്ചു. ലഹോളില്‍ നിന്നുള്ള വാഹനങ്ങളെ മണാലിയിലേയ്ക്ക് തിരിച്ചുവിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha