ചെന്നൈയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കൊടും ക്രൂരത; അണ്ണാ സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്
ചെന്നൈയിൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കൊടും ക്രൂരത. അണ്ണാ സർവകലാശാലയിലെ എഞ്ചിനീയറിങ് വിദ്യാർഥിനിയാണ് ബലാത്സംഗത്തിനിരയായത്. ഇന്ന് പുലർച്ചെ ക്യാമ്പസിനുള്ളിൽ വെച്ച് അജ്ഞാതരായ രണ്ട് പേർ പെൺകുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.
പള്ളിയിൽ ക്രിസ്മസ് പ്രാർഥനയിൽ പങ്കെടുത്ത ശേഷം ക്യാമ്പസിൽ ഇരുന്ന് സംസാരിക്കുകയായിരുന്ന പെൺകുട്ടിയെയും സുഹൃത്തിനെയുമാണ് ഉപദ്രവിച്ചത്. രണ്ട് പുരുഷന്മാർ വന്ന് സുഹൃത്തിനെ ആക്രമിച്ച് പെൺകുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച ശേഷം ലൈംഗികമായി ഉപദ്രവിച്ചു .
അക്രമികൾ ക്യാമ്പസിനകത്തുള്ള വിദ്യാർഥികളാണോ പുറത്തുനിന്നുള്ളവരാണോ എന്ന് കണ്ടെത്താൻ ക്യാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha