പാര്‍ലമെന്റ് മന്ദിരത്തിന് സമീപം യുവാവ് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു
പാര്‍ലമെന്റ് മന്ദിരത്തിന് സമീപം യുവാവ് സ്വയം തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചു. ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് സമീപംമാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ അജ്ഞാതനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ വിശദാംശങ്ങളും ആത്മഹത്യയ്ക്ക് പിന്നിലെ കാരണവും ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവ സ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പെന്ന് സംശയിക്കുന്ന കത്ത് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് നിന്ന് പെട്രോള്‍ കണ്ടെത്തി. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. ഡല്‍ഹി പോലീസും ഫോറന്‍സിക് ടീം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha