ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു. ...
ഛത്തീസ്ഗഢിലെ റായ്പൂരില്‍ ഭക്ഷണം വിളമ്പാന്‍ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റായ്പൂര്‍ വികാസ് നഗറില്‍ നിന്നുള്ള സുനില്‍ ജഗ്ബന്ധു എന്നയാളാണ് ഭാര്യ സ്വപ്നയെ തള്ളി താഴെയിട്ടയത്.ഇയാള്‍ വീട്ടിലെത്തിയ ശേഷം ഭക്ഷണം വിളമ്പാന്‍ സ്വപ്നയോട് ആവശ്യപ്പെട്ടതായി പൊലീസ് .
എന്നാല്‍ മൊബൈല്‍ ഫോണില്‍ മുഴുകിയിരുന്നതിനാല്‍ ഭാര്യ ഭക്ഷണം നല്‍കാന്‍ വൈകി.ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് ജഗ്ബന്ധു ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിടുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഗാര്‍ഹിക പീഡനത്തിന് ഗുധിയാരി പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha