ഛത്തീസ്ഗഡിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകി... ഭർത്താവ് ഭാര്യയെ വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു... ഗാർഹിക പീഡനത്തിന് പോലീസ് കേസെടുത്തു...ഗുരുതര പരിക്ക്...
നിരവധി കൊലപാതക വാർത്തകളാണ് ദിവസവും നമ്മൾ വായിക്കുന്നത്. നിസാര കാര്യങ്ങൾക്ക് പോലും ഇന്ന് ഭാര്യയെയും അമ്മയേയും അച്ഛനെയും എല്ലാം കൊല്ലപ്പെടുത്തുകയാണ് . ഇപ്പോഴിതാ ഛത്തീസ്ഗഡിലെ റായ്പൂരിൽ ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് ഭർത്താവ് ഭാര്യയെ വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു.പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വികാസ് നഗറിൽ നിന്നുള്ള സുനിൽ ജഗ്ബന്ധു എന്നയാളാണ് ഭാര്യ സ്വപ്നയോട് ക്രൂരത കാട്ടിയത്. ഇയാൾ വീട്ടിലെത്തിയ ശേഷം ഭക്ഷണം വിളമ്പാൻ സ്വപ്നയോട് ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. എന്നാൽ ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ഭക്ഷണം നൽകാൻ വൈകി.ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് ജഗ്ബന്ധു ഭാര്യയെ വീടിൻ്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഗാർഹിക പീഡനത്തിന് ഗുധിയാരി പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയിൽ കഴിയുന്ന സപ്നയെ റായ്പൂരിലെ ഡികെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പ്രതി കുറ്റം സമ്മതിച്ചു കഴിഞ്ഞു . പോലീസ് ചോദ്യം ചെയ്തു വരികയാണ് .
https://www.facebook.com/Malayalivartha