മരണത്തെ മുഖാമുഖം കണ്ട യൂട്യൂബര്‍ക്ക് രക്ഷകരായി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും
മരണത്തെ മുഖാമുഖം കണ്ട യൂട്യൂബര്‍ക്ക് രക്ഷകരായി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും. യൂട്യൂബര്‍ രണ്‍വീര്‍ അല്ലഹ്ബാദിയയാണ് താന്‍ അപകടത്തില്‍പെട്ടതും രക്ഷപ്പെട്ടത് എങ്ങനെയെന്നും കുറിച്ചത്. ഗോവ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു രണ്‍വീറും കാമുകിയും അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ഐപിഎസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഭാര്യയായ ഐആര്‍എസ് ഉദ്യോഗസ്ഥയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.
ക്രിസ്മസ് ദിനത്തില്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കടലില്‍ നീന്തുന്നതിനിടെ താനും കാമുകിയും അടിയൊഴുക്കിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെട്ടതിനെക്കുറിച്ച് രണ്‍വീര്‍ തുറന്നുപറഞ്ഞത്. ''ഡിസംബര്‍ 24ന് വൈകുന്നേരം ആറുമണിയോടു കൂടിയാണ് സംഭവം. പത്തു മിനിറ്റോളം രക്ഷപ്പെടാന്‍ ശ്രമിച്ചു. പക്ഷേ, ബോധം മറയുന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നിലവിളി കേട്ട് രണ്ടു പേരെത്തി എന്നെയും കാമുകിയെയും രക്ഷിച്ചത്.
കടല്‍വെള്ളം ധാരാളം കുടിച്ചു... ബോധം നഷ്ടപ്പെടുമെന്ന അവസ്ഥയെത്തിയപ്പോഴാണ് നിലവിളിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയായ ഐആര്‍എസ് ഉദ്യോഗസ്ഥയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. അവരോട് എന്നും നന്ദിയുണ്ടാകും.'' - രണ്‍വീര്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. കാമുകിയുടെ സ്വകാര്യത മാനിച്ച് രണ്‍വീര്‍ അവരുടെ പേരോ ചിത്രങ്ങളോ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha