ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി, ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ടു വരുന്നു...ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്....ചൈനീസ് സർക്കാർ അംഗീകാരം നൽകി...
ഇന്ത്യയ്ക്ക് എന്നും ഭീഷണിയാണ് ചൈനയെന്ന ശത്രു രാജ്യം . പലപ്പോഴും പല ഭീഷണികളും ഒളിഞ്ഞും തെളിഞ്ഞും ചൈന ഇന്ത്യക്ക് നേരെ പയറ്റാറുണ്ട് . കുറേകാലമായി ഇന്ത്യ ചൈന അതിർത്തി ശാന്തമാണെങ്കിലും ചൈനയുടെ വൃത്തികെട്ട കളികൾ പലപ്പോഴും പുറത്തെടുക്കാറുണ്ട് . ഇപ്പോഴിതാ ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ടു വരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിര്‍മ്മാണത്തിന് ചൈന അനുമതി നല്‍കി കഴിഞ്ഞിരിക്കുകയാണ് .
ഇന്ത്യൻ അതിർത്തിയോടടുത്ത് ടിബറ്റ് മേഖലയിലാണ് അണക്കെട്ടു പണിയുന്നത്.ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ദശലക്ഷക്കണക്കിന് ആളുകളെ ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്കു ചൈനീസ് സർക്കാർ അംഗീകാരം നൽകിയതായി ദേശീയ വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയായാണു വിശേഷിപ്പിക്കപ്പെടുന്നത്.ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്ന്, ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് ഒഴുകുന്നിടത്താണു ജലവൈദ്യുത പദ്ധതി വരുന്നത്.
അരുണാചൽ കടന്ന് ബ്രഹ്മപുത്ര ഒഴുകുന്നത് ബംഗ്ലദേശിലേക്കാണ്. ലോകത്തെ ഏറ്റവും വലിയ നിർമാണ പദ്ധതിയായി അറിയപ്പെടുന്ന ചൈനയുടെ തന്നെ ‘ത്രീ ഗോർജസ് ഡാം’ പദ്ധതിയെയും പിന്നിലാക്കുന്നതാണു ബ്രഹ്മപുത്രയിലേത്.യാര്‍ലുങ് സാങ്പോ നദി ഒഴുകുന്ന താഴ്ന്ന പ്രദേശത്ത് അണക്കെട്ട് നിര്‍മ്മിക്കാനാണ് ചൈനയുടെ പദ്ധതി. ഈ അണക്കെട്ട് യാഥാര്‍ഥ്യമായാല്‍ പ്രതിവര്‍ഷം 30,000 കോടി kwh വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് 2020ല്‍ പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ഓഫ് ചൈനയുടെ അനുമാനം.
ഇപ്പോള്‍ മധ്യ ചൈനയിലെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോര്‍ജസ് അണക്കെട്ടിന്റെ 8820 കോടി കിലോവാട്ട് ശേഷിയുടെ മൂന്നിരട്ടിയിലധികം വരും ഇത്.ചൈനയുടെ കാര്‍ബണ്‍ ന്യൂട്രാലിറ്റി ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ ഈ പദ്ധതി പ്രധാന പങ്ക് വഹിക്കുമെന്നും എന്‍ജിനീയറിങ് പോലുള്ള അനുബന്ധ വ്യവസായങ്ങളെ ഉത്തേജിപ്പിക്കുമെന്നും ടിബറ്റില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു
https://www.facebook.com/Malayalivartha