കൂറ്റൻ പെരുമ്പാമ്പ് ഒരു മരത്തിലേക്ക് ഇഴഞ്ഞു കയറുന്ന വീഡിയോ..ലോകത്തെ ഏറ്റവും വലിയ പെരുമ്പാമ്പ് ഇന്ത്യയിലാണോ, എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട്...
പാമ്പുകളെ കുറിച്ചുള്ള വീഡിയോകൾക്ക് സമൂഹ മാദ്ധ്യമങ്ങളിൽ പെട്ടെന്ന് വൈറലാകാറുണ്ട്. ചിലരെല്ലാം കാഴ്ച്ചക്കാരെ കൂട്ടുവാനായിട്ട് ഇത്തരത്തിൽ യാതൊരു സുരക്ഷാ മുൻകരുതലും ഇല്ലാതെ പാമ്പിനെ പിടിക്കുന്ന വീഡിയോ എടുത്ത് അത് പോസ്റ്റ് ചെയ്യാറുണ്ട് . അതിനിടയിൽ പാമ്പ് കടിയേൽക്കുന്ന സംഭവങ്ങളും സ്ഥിരമാണ്. ഇപ്പോൾ ഇത്തരത്തിൽ കൂറ്റൻ പെരുമ്പാമ്പിന്റെ വീഡിയോ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇന്ത്യയിലെ ഒരു വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കൂറ്റൻ പെരുമ്പാമ്പ് ഒരു മരത്തിലേക്ക് ഇഴഞ്ഞു കയറുന്ന വീഡിയോ ആണിത്.
സുശാന്ത നന്ദ ഐ.എഫ്.എസ് ആ ണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.ആരിലും ഭയം തോന്നിപ്പിക്കുന്ന വിധം വലുപ്പമാണ് പെരുമ്പാമ്പിന് ഉള്ളത്. ലോകത്തെ തന്നെ എറ്റവും വലിയ പെരുമ്പാമ്പ് ഇതാണോ എന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ പെരുമ്പാമ്പ് ഇന്ത്യയിലാണോ എന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നുണ്ട് സുശാന്ത് നന്ദ വീഡിയോക്ക് ഒപ്പം പങ്കുവച്ച കുറിപ്പിലും ഈ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതേസമയം ഏത് വനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത് എന്ന കാര്യം വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല,കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ഒരു വീഡിയോ വൈറലായിരുന്നു .
മൂന്ന് ദിവസം മുൻപ് 17 അടി നീളവും 100 കിലോയോളം ഭാരവുമുള്ള ഭീമാകാരമായ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തി. ബുധനാഴ്ച രാത്രി അസമിലെ സില്‍ച്ചാറിലുള്ള അസം സര്‍വ്വകലാശാല ക്യാമ്പസിലാണ് 100 കിലോ ഭാരമുള്ള ഭീമാകാരമായ പെരുമ്പാമ്പിനെ കണ്ടെത്തിയത്. 17 അടി നീളമുള്ള ബര്‍മീസ് പെരുമ്പാമ്പാണ് ബരാക് താഴ്വരയിലെ മനുഷ്യവാസകേന്ദ്രത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലുത്.
https://www.facebook.com/Malayalivartha