മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ഇന്ന്... പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11.45ന് സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലുള്ള മന്‍മോഹന്‍ സിങിന്റെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതാണ്യ
ഒന്‍പതര വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അര്‍പ്പിക്കുകയും ഒന്‍പതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകുകയുംചെയ്യും. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.
അതേസമയം മന്‍മോഹന്‍സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡല്‍ഹിയിലെ മോത്തി ലാല്‍ നെഹ്‌റു നഗറിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് ഒഴുകിയെത്തിയത് നിരവധി രാഷ്ട്രീയ പ്രമുഖരാണ്.
ജ്ഞാനത്തിന്റെയും വിനയത്തിന്റെയും പ്രതിരൂപവും പൂര്‍ണ്ണമനസ്സോടെ രാജ്യത്തെ സേവിക്കുകയും ചെയ്ത നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് എന്ന് സോണിയ ഗാന്ധി പറഞ്ഞു.കോണ്‍ഗ്രസിന് വഴികാട്ടിയായിരുന്നു, അദ്ദേഹത്തിന്റെ അനുകമ്പയും കാഴ്ചപ്പാടും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തെ ശാക്തീകരിച്ചു. മന്‍മോഹന്‍ സിങ്ങിനെപ്പോലെ ഒരു നേതാവ് ഉണ്ടായതില്‍ കോണ്‍ഗ്രസും രാജ്യത്തെ ജനങ്ങളും എന്നെന്നും അഭിമാനിക്കുകയും നന്ദി പറയുകയും ചെയ്യുന്നുവെന്നും സോണിയ ഗാന്ധി .
അതേസമയം ധനകാര്യമന്ത്രാലയം സെക്രട്ടറി, പ്ലാനിംഗ് കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്, യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളും അദ്ദേഹം നിര്‍വഹിച്ചിരുന്നു. ധനമന്ത്രിയായ അദ്ദേഹം രാജ്യംകണ്ട മികച്ച സാമ്പത്തിക വിദഗ്ധനുമായിരുന്നു. ഒട്ടേറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള മന്‍മോഹന്‍ സിങിനെ 1987-ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കുകയും ചെയ്തു.
2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണ നയങ്ങളുടെ പതാകവാഹകനായിരുന്നു അദ്ദേഹം. 33 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം ഈ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം സഭയില്‍നിന്ന് വിരമിച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണറും ധനമന്ത്രിയുമായ ആദ്യ പ്രധാനമന്ത്രികൂടിയാണ് മന്‍മോഹന്‍ സിങ്.
https://www.facebook.com/Malayalivartha