മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം.....
രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ നിര്യാണത്തെ തുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം.
ഔദ്യോഗിക ദുഃഖാചരണം നിലനില്‍ക്കുന്ന കാലയളവില്‍ സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി പൊതുഭരണ വകുപ്പ് ഉത്തരവിലൂടെ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സ്ഥിരമായി ദേശീയ പതാക സ്ഥാപിച്ചിട്ടുള്ള ഇടങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് ജില്ലാ കലക്ടര്‍മാര്‍ക്ക് ഉത്തരവിലൂടെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലുള്ള മന്‍മോഹന്‍ സിങിന്റെ മൃതദേഹം രാവിലെ എട്ടിന് എഐസിസി ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതാണ്.
ഒന്‍പതര വരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പൊതുജനങ്ങളും അന്തിമോപചാരം അര്‍പ്പിക്കുകയും ഒന്‍പതരയ്ക്ക് വിലാപയാത്രയായി മൃതദേഹം യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകുകയുംചെയ്യും. പൂര്‍ണ സൈനിക ബഹുമതികളോടെ രാവിലെ 11.45നാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കുക.
അതേസമയം മന്‍മോഹന്‍സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ഡല്‍ഹിയിലെ മോത്തി ലാല്‍ നെഹ്റു നഗറിലെ മൂന്നാം നമ്പര്‍ വസതിയിലേക്ക് ഒഴുകിയെത്തിയത് നിരവധി രാഷ്ട്രീയ പ്രമുഖരാണ്.
2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നൂതന ഉദാരവത്കരണ നയങ്ങളുടെ പതാകവാഹകനായിരുന്നു അദ്ദേഹം. 33 വര്‍ഷക്കാലത്തെ സേവനത്തിന് ശേഷം ഈ വര്‍ഷം ഏപ്രിലിലാണ് അദ്ദേഹം സഭയില്‍നിന്ന് വിരമിച്ചത്. റിസര്‍വ് ബാങ്ക് ഗവര്‍ണറും ധനമന്ത്രിയുമായ ആദ്യ പ്രധാനമന്ത്രികൂടിയാണ് മന്‍മോഹന്‍ സിങ്.
"
https://www.facebook.com/Malayalivartha