കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുളുവിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി പൊലീസ്...
കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കുളുവിലെ റിസോര്‍ട്ടില്‍ കുടുങ്ങിയ അയ്യായിരം വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി പൊലീസ്. സോളങ് നാലയിലെ സ്‌കീ റിസോര്‍ട്ടിലാണ് വിനോദ സഞ്ചാരികള്‍ കുടുങ്ങിപ്പോയിരിക്കുന്നത്.
ആയിരത്തിലേറെ വാഹനങ്ങളും റോഡില്‍ കുടുങ്ങി. വിനോദ സഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും കുളു പൊലീസ് .വെള്ളിയാഴ്ചയും സംസ്ഥാനത്ത് കനത്ത മഞ്ഞുവീഴ്ച തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കനത്ത മഞ്ഞുവീഴ്ചയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ലൗഹൗള്‍ - സ്പിതി, ചമ്പ, കാന്‍ഗ്ര, ഷിംല, കിന്നൗര്‍, കുളു എന്നിവയുള്‍പ്പെടെ ആറ് ജില്ലകളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് ഉണ്ടായത്.ഡിസംബര്‍ 29 മുതല്‍ ബിലാസ്പൂര്‍, ഹാമിര്‍പൂര്‍, ഉന ജില്ലകളില്‍ ശക്തമായ തണുപ്പ് തരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.
മാണ്ഡി, കുളു, ചമ്പ എന്നിടങ്ങളിലും ജനുവരി 1 വരെ കഠിമായ തണുപ്പ് തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ ജില്ലകളില്‍ താമസക്കാരും യാത്രക്കാരും ജാഗ്രതപാലിക്കണമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
"
https://www.facebook.com/Malayalivartha