14 കാരിയെ പിതാവും മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി
14 കാരിയെ പിതാവും മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. കാന്‍പുരിലാണ് സംഭവം നടന്നത്. പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയതിനു പിന്നാലെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ മൂവരും അറസ്റ്റിലായി. പോക്‌സോ കേസിനു പുറമെ ഭാരതീയ ന്യായ് സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബന്ധുവായ സ്ത്രീയോടൊപ്പമാണ് പെണ്‍കുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
ഒരു വര്‍ഷമായി പിതാവും മുത്തച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെന്ന് പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു. പ്രഥമദൃഷ്ട്യാ പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha