പോലീസുകാര്‍ക്ക് തലവേദനയായിരുന്ന ഇരട്ടക്കള്ളന്മാര്‍ പിടിയില്‍
പോലീസുകാര്‍ക്ക് നിരന്തരം തലവേദനയായിരുന്ന ഇരട്ടക്കള്ളന്മാര്‍ പിടിയില്‍. സൗരഭ് വര്‍മ്മ, സഞ്ജീവ് വര്‍മ്മ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. കാഴ്ചയില്‍ സമാന രൂപമുള്ള രണ്ട് പേരും ചേര്‍ന്ന് അതിവിദഗ്ധമായാണ് മോഷണം നടത്തിയിരുന്നത്. ഒരാള്‍ മോഷണം നടത്തുമ്പോള്‍ മറ്റേയാള്‍ പൊലീസിനെ തെറ്റിധരിപ്പിക്കാനായി മറ്റെവിടെയെങ്കിലുമുള്ള സിസിടിവിയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതായിരുന്നു രീതി.
കവര്‍ച്ചയില്‍ ഉള്‍പ്പെട്ടയാളെ പിടികൂടിയാല്‍ താന്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് സ്ഥാപിക്കാനായി സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ഹാജരാക്കും. ഇതോടെ നിരപരാധിയാണെന്ന് വരുത്തിത്തീര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇതോടെ വിവിധ കേസുകളില്‍ പൊലീസിന് പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഡിസംബര്‍ 23 ന് മൗഗഞ്ച് നഗരത്തിലെ ആളൊഴിഞ്ഞ വീട്ടില്‍ ഇരുവരും ചേര്‍ന്ന് വന്‍ മോഷണം നടത്തിയിരുന്നു. അലമാരകളും പെട്ടികളും കുത്തിത്തുറന്ന് ആഭരണങ്ങളും പണവും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്.
ഈ കേസില്‍ സൗരഭ് വര്‍മ്മ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗരഭിനെ തേടി സഞ്ജീവ് പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. അകത്തുള്ളയാള്‍ എങ്ങനെ പുറത്തിറങ്ങി എന്ന് പൊലീസുകാര്‍ക്ക് പോലും സംശയം തോന്നി. കസ്റ്റഡിയിലെടുത്ത പ്രതി എങ്ങനെയോ രക്ഷപ്പെട്ടുവെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍, വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇരട്ടകളുടെ മോഷണ പദ്ധതി പുറത്തുവന്നു.
ഇരട്ട സഹോദരന്‍മാര്‍ ഒരേ വസ്ത്രം ധരിച്ചാണ് മോഷണത്തിനിറങ്ങിയിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ അപൂര്‍വമായി മാത്രമാണ് ഇരുവരും തമ്മില്‍ നേരില്‍ കണ്ടുമുട്ടിയിരുന്നത്. വിരലിലെണ്ണാവുന്ന ഗ്രാമീണര്‍ക്ക് മാത്രമേ ഇരുവരും ഇരട്ടകളാണെന്ന കാര്യം അറിയുമായിരുന്നുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു.
https://www.facebook.com/Malayalivartha