അതിനാല്‍ രക്ഷപ്പെട്ടു... മറാഠി നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു; വാഹനം ശരീരത്തിലൂടെ കയറിയിറങ്ങി; ഒരാള്‍ക്ക് ഗുരുതര പരുക്ക്
ഓരോ ദിവസവും അമ്പരപ്പിക്കുന്ന വാഹനാപകടങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിലെ കാണ്ടിവ്ലിയില്‍ മറാഠി നടി സഞ്ചരിച്ചിരുന്ന കാറിടിച്ച് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നടി ഊര്‍മിള കോത്താരെ സഞ്ചരിച്ചിരുന്ന കാറാണ് തൊഴിലാളികളെ ഇടിച്ചുതെറിപ്പിച്ചത്.
ഇരുവരുടെയും ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങി. കാര്‍ ഡ്രൈവര്‍ക്കും നടിക്കും പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ നടി ഊര്‍മിള കോത്താരെ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് പോയിസര്‍ മെട്രോ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന രണ്ടു തൊഴിലാളികളെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഡ്രൈവര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ഊര്‍മിളയ്ക്ക് നിസാര പരുക്കേറ്റു. കൃത്യസമയത്ത് കാറിന്റെ എയര്‍ബാഗ് തുറന്നതിനാലാണ് ഊര്‍മിളയുടെ ജീവന്‍ രക്ഷിക്കാനായത്. അശ്രദ്ധയോടെ വാഹനമോടിക്കുക, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
'ഇതു സത്യം, ഞാന്‍ എന്റെ കുടുംബത്തെ സംരക്ഷിക്കും. സത്യം, ഞാന്‍ എന്റെ ആരോഗ്യം സൂക്ഷിക്കും.' രാഷ്ട്രീയത്തില്‍ പ്രതിജ്ഞകള്‍ക്കു പേരുകേട്ട തമിഴ്‌നാട്ടില്‍ ഇതു യാത്രക്കാര്‍ക്കുള്ള പൊലീസിന്റെ പ്രതിജ്ഞയാണ്. ഈ പ്രതിജ്ഞ അപകടം കുറയ്ക്കാനാണ്. തമിഴ്‌നാട്ടില്‍ കമ്പംതേനി റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇത്തരം ബോര്‍ഡുകള്‍ പല സ്ഥലത്തും കാണാം. ആശുപത്രിയില്‍ ട്രോമ കെയര്‍ വാര്‍ഡില്‍ കിടക്കുന്ന ദൃശ്യമാണ് കൂടുതലും.
കൃഷിഭൂമികള്‍ക്കു നടുവിലൂടെ പോകുന്ന റോഡില്‍ ഓരോ നാലഞ്ച് കിലോമീറ്റര്‍ പിന്നിടുമ്പോഴും സ്പീഡ് ബ്രേക്കറുകള്‍. വേഗം കുറച്ച് സ്പീഡ് ബ്രേക്കര്‍ പിന്നിടുമ്പോള്‍ യാത്രക്കാര്‍ക്ക് ദേഷ്യം വരും. അവര്‍ക്കായി റോഡില്‍ വേറെയും ബോര്‍ഡുകളുണ്ട്. മൊബൈലില്‍ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കുന്ന വ്യക്തിയുടെ ചിത്രം. തൊട്ടടുത്ത് ചക്രക്കസേരയില്‍ അതേ വ്യക്തി ഇരിക്കുന്നതിന്റെ ചിത്രം. രണ്ടോ മൂന്നോ കിലോമീറ്റര്‍ കൂടുമ്പോള്‍ 'അപകട മേഖല' എന്ന ബോര്‍ഡുകള്‍. അടിക്കടി 'റംബിള്‍ സ്ട്രിപ്' എന്ന ചെറിയ ഹംപുകളുടെ കൂട്ടം. ഇതെല്ലാം കാണുമ്പോള്‍ അപകട മേഖലയിലൂടെയാണോ യാത്ര ചെയ്യുന്നത് എന്നു തോന്നും. തോന്നണം, അതാണ് തമിഴ്‌നാട് പൊലീസിന്റെ ആവശ്യവും.
തേനി പെരിയകുളത്ത് വാഹനാപകടത്തില്‍ കുറവിലങ്ങാട് സ്വദേശികളായ മൂന്നു പേര്‍ മരിച്ചത് കഴിഞ്ഞ ദിവസമാണ്. ഈ റോഡുകളില്‍ എല്ലാ ദിവസവും ഏതെങ്കിലും ഭാഗത്ത് അപകടം ഉണ്ടാകുന്നു. റോഡില്‍ തിരക്കു കൂടിയെന്ന് പെരിയകുളം ഡിവൈഎസ്പി എസ്.നല്ലു പറഞ്ഞു. 'പുതിയ റോഡാണ്. നിര്‍മാണത്തില്‍ പാളിച്ചയുണ്ട്. പല സ്ഥലത്തും ഡിവൈഡര്‍ ഇല്ല. മുന്നിലെ വാഹനത്തെ മറികടക്കുമ്പോഴാണ് അപകടങ്ങള്‍ കൂടുതലും. പല സ്ഥലത്തും തെരുവുവിളക്കുകള്‍ ഇല്ലെന്നും നല്ലു പറഞ്ഞു.
'ബൈപാസില്‍ നിന്ന് റോഡിലേക്ക് കയറുന്ന സ്ഥലങ്ങളില്‍ അപകടങ്ങള്‍ കൂടുന്നു. ഡിണ്ടിഗല്‍, മധുര ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങളുടെ എണ്ണം കൂടി. ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളും ക്രിസ്മസ് അവധിക്ക് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വരുന്നവരുടെ വാഹനങ്ങളും ഈ നിരത്തിലെ തിരക്ക് കൂട്ടി' : മധുര സ്വദേശിയായ ആദവന്‍ പറഞ്ഞു. ബൈപാസുകളുടെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് അപകടങ്ങള്‍ കൂടി. തുടര്‍ന്നാണ് സ്പീഡ് ബ്രേക്കറുകളും ബോധവല്‍ക്കരണ ബോര്‍ഡുകളും അടിക്കടി സ്ഥാപിച്ചത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ഥിതി ഇങ്ങനെ ആയിരുന്നില്ല. നീണ്ടു കിടക്കുന്ന വിശാലമായ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറവായിരുന്നു. ഇപ്പോള്‍ സ്ഥിതി മാറി. കോട്ടയം ചങ്ങനാശേരി റോഡു പോലെയായി തേനികമ്പം റോഡ് പല ഭാഗത്തും. ഇടയ്ക്കിടെ ചെറിയ ഗ്രാമങ്ങള്‍. റോഡിന് ഇരുവശവും നിറയെ വാഹനങ്ങളും. ആളുകളുടെ തിരക്കും ഏറെ. ചെറു ഗ്രാമങ്ങളില്‍ ഗതാഗതക്കുരുക്കുമുണ്ട്. ഗ്രാമങ്ങള്‍ കഴിഞ്ഞാല്‍ ഏതാനും കിലോമീറ്റര്‍ നീണ്ട റോഡുകള്‍. വാഹനങ്ങള്‍ക്ക് സ്വാഭാവികമായി വേഗംകൂടും. പകല്‍ സമയത്ത് നല്ല വെയില്‍ കാഴ്ചയ്ക്ക് വെല്ലുവിളിയാകും. രാത്രി എതിരെ വരുന്ന വലിയ വാഹനങ്ങളുടെ വെളിച്ചവും തടസ്സം. തമിഴ്‌നാട് എത്തിയെന്നു കരുതി അമിതവേഗം ഇനി വേണ്ട. കേരളത്തിലും തമിഴ്‌നാട്ടിലും ഒരു പോലെ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്യണമെന്ന സൂചനയാണ് തരുന്നത്.
https://www.facebook.com/Malayalivartha