വെള്ളച്ചാട്ടങ്ങളും നദികളും വരെ തണുത്തുറഞ്ഞു.... ഉത്തരേന്ത്യയില്‍ ശൈത്യം കടുത്തെങ്കിലും സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നു....മഞ്ഞുപുതച്ച കശ്മീരിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ പ്രവാഹം
ഉത്തരേന്ത്യയില്‍ ശൈത്യം കടുത്തെങ്കിലും സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിക്കുന്നു....മഞ്ഞുപുതച്ച കശ്മീരിലേക്കും ഹിമാചലിലേക്കും സഞ്ചാരികളുടെ പ്രവാഹം. ശൈത്യകാലത്തെ ആദ്യ മഞ്ഞുവീഴ്ച മുതല്‍ ഉത്തരേന്ത്യയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്.
വര്‍ഷാന്ത്യത്തില്‍ എല്ലാം മറന്ന് കുളിരിനെ പുല്‍കാന്‍ ദിവസവും എത്തുന്നത് ആയിരങ്ങള്‍. മഞ്ഞില്‍ കളിച്ച് ശൈത്യകാലം സഞ്ചാരികള്‍ ആഘോഷമാക്കുന്നു.എങ്ങും മഞ്ഞ് പുതച്ച നിലയിലാണ് കശ്മീരുള്ളത്. താപനില മൈനസിലേക്ക് കടന്നതോടെ വെള്ളച്ചാട്ടങ്ങളും നദികളും വരെ തണുത്തുറഞ്ഞു.
ദാല്‍ തടാകത്തില്‍ പതിവായുള്ള ശിഖാര ബോട്ട് സവാരി പോലും പലപ്പോഴും നിര്‍ത്തി വയ്‌ക്കേണ്ട സ്ഥിതിയാണ്. ശൈത്യകാലത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഹിമാചല്‍ പ്രദേശിലെ മണാലി. മഞ്ഞു പുതച്ച മണാലിയിലും വന്‍ തിരക്കാണ്.ഹിമാചല്‍ പ്രദേശിലെയും ജമ്മു കാശ്മീരിലെയും മഞ്ഞുകാലം കണ്ണിനു കുളിര്‍മ നല്‍കുന്ന കാഴ്ച തന്നെയാണ്. പക്ഷേ സഞ്ചാരികളുടെ ഒഴുക്ക് കൂടിയതോടെ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പും അധികൃതര്‍ പുറത്തിറക്കി.
"
https://www.facebook.com/Malayalivartha