മധ്യപ്രദേശില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പത്ത് വയസുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
മധ്യപ്രദേശില്‍ 140 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ പത്ത് വയസുകാരനെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കുട്ടിയെ 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. അബോധവസ്ഥയില്‍ ആയിരുന്ന കുട്ടി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ഗുണ ജില്ലയിലെ പിപ്ലിയ ഗ്രാമത്തില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. കളിക്കുന്നതിനിടെ സുമിത് മീണ കുഴല്‍ക്കിണറില്‍ വീഴുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത്. ദേശീയ ദുരന്ത നിവാരണ സേനയടക്കം ഉടനെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കിയാണ് ജീവന്‍ നിലനിറുത്തിയത്. ജെ.സി.ബിയടക്കമുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചിരുന്നു. ഗുണ കലക്ടര്‍ സത്യേന്ദ്ര സിംഗ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി. കേസെടുത്ത് പോലീസ്.
https://www.facebook.com/Malayalivartha