തമിഴ്നാട്ടില്‍ 40-കാരി കൂട്ടബലാത്സംഗത്തിന് ഇരയായി
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ 40-കാരി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. ഡിസംബര്‍ 29 നാണ് സംഭവം നടന്നത്. ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ പുത്തന്‍താല്‍ പ്രദേശത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് സംഭവം നടന്നതെന്ന് ഇര പറഞ്ഞു. നിര്‍മാണത്തൊഴിലാളിയായ സ്ത്രീ രാമനാഥപുരം ഓള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പ്രകാരം ഭുവനേഷ്, മുരുകന്‍, സെല്‍വകുമാര്‍, കുട്ടി എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
പരാതിയെ തുടര്‍ന്ന് പോലീസ് നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. ''ഇരയായ ആള്‍ വിശദാംശങ്ങളുമായി ഞങ്ങളെ സമീപിച്ചു, ഞങ്ങള്‍ ഉടനടി നടപടി സ്വീകരിച്ചു. കൂടുതല്‍ അന്വേഷണം നടക്കുകയാണ്,' ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബറില്‍ തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ നിന്നും സമാനമായ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിയ 13 വയസ്സുകാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാഞ്ഞപ്പോള്‍ വിഷമിച്ച അച്ഛനാണ് അവളെ കണ്ടെത്തിയത്.
13 വയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതനുസരിച്ച്, അവള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്, വൈകുന്നേരം കുളിമുറി ഉപയോഗിക്കാനായി വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. എന്നാല്‍, ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് പിതാവ് അവളെ തേടിയെത്തി.മൂന്ന് പേരെ താന്‍ കണ്ടെന്നും മകളെ വിളിച്ച് അവരുടെ അടുത്തേക്ക് ഓടാന്‍ തുടങ്ങിയപ്പോള്‍ അവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha