ബീഹാറിന്റെ 30-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.. .
ബീഹാറിന്റെ 30-ാമത് ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ പുതിയ ഗവര്‍ണര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്ക് മാറ്റിയത്. 26 വര്‍ഷത്തിനു ശേഷം ബിഹാറില്‍ ഗവര്‍ണറാകുന്ന മുസ്ലിം സമുദായത്തില്‍പ്പെട്ടയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്ന് മടങ്ങിയത്.
ഗവര്‍ണര്‍ രാജ്ഭവനില്‍ നിന്ന് മലയാളത്തില്‍ യാത്ര പറഞ്ഞാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയത്. തിങ്കളാഴ്ച പട്നയിലെത്തിയ ആരിഫ് മുഹമ്മദ് ഖാനെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി, സ്പീക്കര്‍ നന്ദ കിഷോര്‍ യാദവ് തുടങ്ങിയവര്‍ സ്വീകരിച്ചു.
ഇതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയുക്ത ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. കേരളവുമായുള്ള സഹകരണം ജീവിതകാലം മുഴുവന്‍ തുടരുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. കേരളത്തിന്റെ പുതിയ ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ ഇന്ന് ചുമതലയേല്‍ക്കുന്നതാണ്.
"
https://www.facebook.com/Malayalivartha