പത്ത് ദിവസം മുന്‍പ് കാണാതായ 95 കാരിയുടെ മൃതദേഹം കുടിവെള്ള ടാങ്കില്‍...
വഡോദരയിലെ 95കാരിയെ കാണാതായിട്ട് 10 ദിവസം പിന്നിടുന്നു. നാടുമുഴുവന്‍ മുത്തശ്ശിക്കുവേണ്ടിയുള്ള തിരച്ചിലിലാണ് കുടുംബവും പൊലീസും. എന്നാല്‍ ഏതാനും ദിവസങ്ങളായി കുടിവെള്ളത്തിന് അഴുകിയ മണം വരുന്നതിനാല്‍ ടാങ്ക് കഴുകാനായി തൊഴിലാളികളെ വിളിച്ചു. തുടര്‍ന്നാണ് വീട്ടുകാര്‍ ഞെട്ടിയത്. തറനിരപ്പിന് താഴെയുള്ള കുടിവെള്ള ടാങ്കില്‍ കണ്ടെത്തിയത് 95കാരിയായ മുത്തശ്ശിയുടെ അഴുകിയ മൃതദേഹം. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ബുധനാഴ്ചയാണ് വീട്ടുകാര്‍ അപൂര്‍വ്വമായി മാത്രം തുറക്കാറുള്ള ടാങ്ക് തുറന്ന് വൃത്തിയാക്കാന്‍ ശ്രമിച്ചത്.
വഡോദരയിലെ വീട്ടില്‍ നിന്ന് 21 ഡിസംബര്‍ 2024നാണ് 95കാരിയെ കാണാതായത്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് കുടിവെള്ള ടാങ്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ഏതാനും ദിവസങ്ങളായി വെള്ളത്തിന്റെ മണത്തില്‍ വ്യത്യാസം വന്നതോടെയാണ് വീട്ടുകാര്‍ ടാങ്ക് കഴുകാനായി തൊഴിലാളികളെ വിളിച്ചത്.
അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെയാണ് 95കാരിയുടെ മൃതദേഹം പൊലീസ് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേമാക്കുമെന്ന് പൊലീസ് വിശദമാക്കി. ഉജ്ജം പര്‍മാര്‍ എന്ന 95കാരിയാണ് മരിച്ചത്. വീടിന്റെ പിന്‍ഭാഗത്തായി തറനിരപ്പിന് താഴെയായുള്ള ടാങ്ക് അപൂര്‍വ്വമായി മാത്രമാണ് തുറക്കാറുള്ളത്.
വീട്ടുകാരുടെ പരാതിയില്‍ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് അരിച്ച് പെറുക്കിയെങ്കിലും അസ്വഭാവികമായൊന്നും ശ്രദ്ധിച്ചിരുന്നില്ല. അടച്ചിട്ടിരുന്ന 8 അടി ആഴവും 15 അടി വീതിയുമുള്ള ടാങ്കില്‍ വയോധിക എങ്ങനെ എത്തിയതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ടാങ്കിനുള്ളില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വിശദമാക്കി.
https://www.facebook.com/Malayalivartha