ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്; രക്ഷിക്കാനിറങ്ങിയവര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം
ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാനിറങ്ങിയവര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം. ഭാര്യയുമായുള്ള വഴക്കിന് പിന്നാലെയാണ് സുന്ദര്‍ കര്‍മാലി (36) എന്ന യുവാവ് തന്റെ മോട്ടോര്‍ സൈക്കിള്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ഓടിച്ചിറക്കിയതെന്ന് ചാര്‍ഹി പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഗൗതം കുമാര്‍ പറഞ്ഞു. വാഹനത്തിലെ പെട്രോള്‍ കിണറ്റിലെ വെള്ളത്തില്‍ കലര്‍ന്നു.
സുന്ദറിനെ രക്ഷിക്കാന്‍ ഒന്നിനു പിറകേ ഒന്നായി നാല് പേര്‍ കിണറ്റില്‍ ഇറങ്ങി. കിണറ്റിലെ വിഷ വാതക സാന്നിധ്യം ഇവര്‍ അറിഞ്ഞിരുന്നില്ല. അഞ്ചു പേരും കിണറിനുള്ളില്‍ മരിച്ചു. സുന്ദര്‍ കര്‍മാലിക്ക് പുറമെ രാഹുല്‍ കര്‍മാലി (30), ബിഷ്ണു കര്‍മാലി (28), പങ്കജ് കര്‍മാലി (26), സൂരജ് ഭൂയാന്‍ (26) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഗൗതം കുമാര്‍ അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പൊലീസെത്തി എല്ലാവരെയും ചാര്‍ഹി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും എല്ലാവരും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കിണറ്റിലെ വിഷ വാതകം ശ്വസിച്ചതാവാം മരണ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha