ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച 65കാരനെ ആംബുലന്‍സില്‍ ശവസംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകവെ കൈവിരലനക്കി
ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച 65കാരനെ ആംബുലന്‍സില്‍ ശവസംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകവെ കൈവിരലനക്കി. ആംബുലന്‍സ് റോഡിലെ സ്പീഡ് ബ്രേക്കറില്‍ കയറിയിറങ്ങവേയാണ് വയോധികന്‍ വിരലുകള്‍ അനക്കുന്നത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.
മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം. 65 കാരനായ പാണ്ഡുരംഗ് ഉള്‍പെയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയോധികന്‍ മരിച്ചെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. 'മരണ' വാര്‍ത്തയറിഞ്ഞ് ബന്ധുക്കള്‍ സംസ്‌കാരത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.
അതിനിടെയാണ് ആംബുലന്‍സ് സ്പീഡ് ബ്രേക്കറിന് മുകളിലൂടെ കടന്നുപോയപ്പോള്‍ വയോധികന്റെ വിരലുകള്‍ ചലിച്ചത്. ഉടനെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടുപോയി ആന്‍ജിയോപ്ലാസ്റ്റി നടത്തി. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അദ്ദേഹം ആശുപത്രി വിട്ടു.
സംഭവത്തെ കുറിച്ച് 65കാരനായ ഉള്‍പ്പെ പറയുന്നതിങ്ങനെ- 'ഞാന്‍ നടത്തം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ചായ കുടിച്ച് ഇരിക്കുകയായിരുന്നു, എനിക്ക് തലകറക്കവും ശ്വാസതടസ്സവും അനുഭവപ്പെട്ടു. ഞാന്‍ ബാത്ത്‌റൂമില്‍ പോയി ഛര്‍ദ്ദിച്ചു. ആരാണ് എന്നെ ആശുപത്രിയില്‍ എത്തിച്ചതെന്നോ പിന്നീട് എന്താണ് സംഭവിച്ചതെന്നോ എനിക്ക് ഓര്‍മയില്ല'.
https://www.facebook.com/Malayalivartha